വാരാണസി: കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം. കേരളത്തില്‍ ജീവന്‍ പണയം വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.കേരളത്തില്‍ വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് പോലും ഉറപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര...
ന്യൂഡല്‍ഹി: മോദി അധികാരം നിലനിര്‍ത്തിയാല്‍ അതിന് പൂര്‍ണ ഉത്തരവാദി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍. ട്വിറ്ററില്‍ മാത്രമാണ് സഖ്യമുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിക്കണമെന്നും കെജ്രിവാള്‍ പരിഹസിച്ചു. ആം ആദ്മിപാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കെജ്രിവാള്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്.
ഈ...
ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല. അജയ് റായ് ആയിരിക്കും വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 2014 തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു അജയ് റായ്.
വാരാണസിയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വേദിക്ക് പുറത്ത് സുരക്ഷാവീഴ്ച. പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി.
കൊല്ലം എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റളില്‍നിന്നാണ് വെടിപൊട്ടിയത്. ആര്‍ക്കും പരിക്കില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗം തുടങ്ങാനിരിക്കെ തിരുവനന്തപുരം...
അലിഗഡ്: തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജിന് താഴെ തീപിടിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലായിരുന്നു സംഭവം. സ്റ്റേജില്‍ എസിയിലേക്ക് വൈദ്യുതി എത്തിച്ച വയര്‍ ചൂടുപിടിച്ച് കത്തിയതാണെന്നാണ് പ്രാഥമിക വിവരം.
സ്റ്റേജില്‍ വൈദ്യുതോപകരണങ്ങള്‍ സജ്ജീകരിക്കുന്നതിന് കരാറെടുത്ത കരാറുകാരനടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ...
കൊല്ലം: ശബരിമലയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് ചട്ടം എല്ലാവര്‍ക്കും ബാധകമാണെന്നും കേരളത്തില്‍ പറയാതെ മംഗലാപുരത്ത് പോയി ശബരിമലയുടെയും അയ്യപ്പന്റെയും പേരുപറഞ്ഞ് കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നത് മാന്യതയല്ല. പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോള്‍ മാന്യത കാണിക്കാന്‍ ആര്‍ജവം കാണിക്കണമെന്നും മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചു. ഹൈക്കമാന്‍ഡിനെയാണ് പ്രിയങ്ക നിലപാട് അറിയിച്ചിരിക്കുന്നത്. നിലവില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. രാഹുലിനോടും പ്രിയങ്ക ഇക്കാര്യം അറിയിച്ചതായാണ് വിവരം.
മെയ് 19-നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക....