ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ എട്ടിന് കേരളത്തിലെത്തും. അന്നേദിവസം ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രണ്ടാംവട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള മോദിയുടെ ആദ്യ കേരളാ സന്ദര്‍ശനമാണിത്.
കേന്ദ്രമന്ത്രി പീയുഷ് ഗോയലും മോദിക്കൊപ്പം എത്തുമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് രണ്ടാം...
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി രാജ്യം ഒരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച സൈനികര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു. രാജ്ഘട്ടിലും അടല്‍ സമാധിയിലും ദേശീയ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്‍മാറി. പശ്ചിമബംഗാളില്‍ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട 54 ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെക്കൂടി മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് മമതയുടെ പിന്‍മാറ്റം.
പിന്‍മാറിയതിന് പിന്നാലെ മമത മോദിക്ക് ഒരു കത്തും നല്‍കി. ''അഭിനന്ദനങ്ങള്‍,...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും. ഇതിന്റെ ഭാഗമായി സഖ്യകക്ഷി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഘടകകക്ഷികള്‍ക്ക് എത്ര മന്ത്രിസ്ഥാനം നല്‍കണം എന്നതടക്കമുളള കാര്യങ്ങളിലാകും ചര്‍ച്ച. മകന്‍ ചിരാഗ് പസ്വാന് മന്ത്രിസ്ഥാനം നല്കണമെന്ന നിലപാടിലാണ് ലോക്ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ്...
കണ്ണൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയെ സ്തുതിച്ചത്. ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോദിയെ ജനപ്രിയനാക്കുയതെന്ന്...
ന്യൂഡൽഹി:രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിയ്ക്കുന്നു. നരേന്ദ്രമോദിയെ വീണ്ടും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ യോഗം ചേരും. അതിനിടെ ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ഇന്ന് നടക്കും. പുതിയ സര്‍ക്കാര്‍ നടപ്പാക്കേണ്ട...
ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രം വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന പ്രകടനത്തോടെ മുന്നൂറിലധികം സീറ്റുകളുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്.
ബിജെപിക്ക് ഒറ്റയ്ക്ക് ഇക്കുറിയും കേവല...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തു. ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും പങ്കെടുത്തു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനെത്തിയത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്...