Tag: mla

എംഎല്‍എ ഷംസീറിന്റെ ഭാര്യയുടെ നിയമനം; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: സര്‍ക്കാരിന് തലവേദനയായി പുതിയ വിവാദം ഉയരുന്നു. എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വഴിവിട്ട് നിയമനം നല്‍കിയതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു പരാതി. സ്‌കൂള്‍ ഒഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക്...

സംഭവിക്കാന്‍ പാടില്ലാത്തതാണു സംഭവിച്ചത്; ഇനി ആവര്‍ത്തിക്കില്ല; ഒടുവില്‍ മാപ്പു പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എ

കൊല്ലം: അഞ്ചലില്‍ ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തിലെ വിവാദങ്ങള്‍ക്ക് അവസാനമായി. ഗണേഷ് കുമാര്‍ മാപ്പു പറഞ്ഞതോടെയാണ് തര്‍ക്കം ഒത്തുതീര്‍പ്പിലായത്. സംഭവിക്കാന്‍ പാടില്ലാത്തതാണു സംഭവിച്ചതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമായിരുന്നു ഗണേഷിന്റെ വാക്കുകള്‍. പത്തനാപുരത്തെ എന്‍എസ്എസിന്റെ താലൂക്ക് യൂണിയന്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ഗണേഷിന്റെ മാപ്പുപറച്ചില്‍....

തൊഴിലാളികളുടെ പ്രേതഭയം അകറ്റാന്‍ എം.എല്‍.എ ശ്മശാനത്തില്‍ കിടന്നുറങ്ങി!!!

ഹൈദരാബാദ്: പ്രേതങ്ങളോടുളള തൊഴിലാളികളുടെ പേടി മാറ്റാന്‍ എംഎല്‍എ ശ്മശാനത്തില്‍ കിടന്നുറങ്ങി. പ്രേത ബാധയുണ്ടെന്ന ഭയത്താല്‍ തൊഴിലാളികള്‍ പണിയെടുക്കാന്‍ മടിച്ചതോടെയാണ് തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എ നിമ്മ രാമ നായിഡു ശ്മശാനത്തില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ പലകോലേയിലുളള ഹിന്ദു ശ്മശാന വാടികയിലാണ് വെളളിയാഴ്ച രാത്രി...

മലമുകളിലെ തടയണ ദുരന്തത്തിന് കാരണം; ഉരുള്‍പൊട്ടല്‍ ഉണ്ടായത് എംഎല്‍എയുടെ പാര്‍ക്ക് നിര്‍മാണം മൂലമെന്ന് പ്രതിപക്ഷം; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി, അന്‍വറിന് തിരിച്ചടി

തിരുവനന്തപുരം: കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ കാരണം നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ പാര്‍ക്ക് നിര്‍മാണമാണെന്ന് സഭയിലുന്നയിച്ച് പ്രതിപക്ഷം. ജനപ്രതിനിധിയുടെ പേര് സഭയില്‍ പറയുന്നില്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേക്കുറിച്ചു റവന്യൂമന്ത്രി മിണ്ടുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. മന്ത്രി പൂര്‍ണപരാജയമാണ്. മലമുകളിലെ തടയണയാണു കട്ടിപ്പാറ ഉരുള്‍പൊട്ടലിനു...

കോണ്‍ഗ്രസ് എം എല്‍ എ വാഹനാപകടത്തില്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം എല്‍ എ വാഹനാപകടത്തില്‍ മരിച്ചു. ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ടി മണ്ഡലത്തിലെ പ്രതിനിധി എസ് ബി ന്യാംഗൗഡ് ആണ് മരിച്ചത്. ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്കു സഞ്ചരിച്ച എം എല്‍ എ യുടെ വാഹനം തുളസിഗിരിയില്‍ വെച്ചു അപകടത്തില്‍പെടുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2500...

കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ കേരളത്തിലേക്കില്ല; സുരക്ഷിതമായി ഹൈദരാബാദിലെത്തിയതായി റിപ്പോര്‍ട്ട്

ബംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാര്‍ ഹൈദരാബാദിലെത്തി. ഇന്നു പുലര്‍ച്ചെയോടെ ബംഗളൂരുവില്‍നിന്ന് യാത്ര തിരിച്ച എംഎല്‍എമാര്‍ രാവിലെയാണ് ഹൈദരാബാദിലെ റിസോര്‍ട്ടിലെത്തിയത്. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബംഗളൂരുവിട്ടത്. ബസുകളിലാണ് ഇവരെ ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. ബംഗളുരു അതിര്‍ത്തിയില്‍ നിന്നും ഇരുവിഭാഗം എം.എല്‍.എമാരേയും ഒരുമിച്ചാണ് ഹൈദരബാദിലേക്ക്...

ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം; ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ അന്വേഷണം

ബംഗളൂരു: കുതികക്കച്ചവടവും കുതികാല്‍വെട്ടും നടക്കുന്നതിനിടെ ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിനായി ആലപ്പുഴയിലെ റിസോര്‍ട്ടില്‍ അന്വേഷണം നടത്തിയതായി വിവരം. ഹൈദരാബാദും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലിരിക്കുന്നുണ്ട്. കര്‍ണ്ണാടകയില്‍ ഗവര്‍ണ്ണറുടെ ക്ഷണപ്രകാരം ബി.ജെ.പി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ട് പിന്നാലെ എം.എല്‍.എമാരെ...

‘ഒരു എം.എല്‍.എയാല്‍ ബലാത്സംഗം ചെയ്യപ്പെട്ടവളാണ് ഞാനും’ ഉന്നോവ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രാധനമന്ത്രിയ്ക്ക് തുറന്ന കത്തുമായി യു.പി പെണ്‍കുട്ടി

ലക്നൗ: യു.പിയിലെ ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എയാല്‍ 2011ല്‍ തന്റെ 17ാം വയസില്‍ ബലാത്സംഗത്തിന് ഇരയായ യു.പി സ്വദേശിയായ പെണ്‍കുട്ടി. ഉന്നോവ പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും യു.പി മുഖ്യമന്ത്രിക്കും പെണ്‍കുട്ടി തുറന്ന കത്തെഴുതി. ബി.എസ്.പി എം.എല്‍.എയായ പുരുഷോത്തം ദ്വിവേദിയ്ക്കെതിരെ ബലാത്സംഗ...
Advertismentspot_img

Most Popular