കോവിഡ് നിയന്ത്രണ വിധേയം: മെട്രോ സർവീസ് പുനരാരംഭിക്കാൻ ഡൽഹി

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സര്‍വീസ് ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമായെന്നും മെട്രോ സർവീസ് പുനരാരംഭിക്കാമെന്നും അദ്ദേഹം കേന്ദ്രത്തെ അറിയിച്ചു.

മാർച്ച് 22 മുതലാണ് ഡൽഹി മെട്രോ സർവീസ് നിർത്തിവച്ചത്. വിഷയത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് വ്യത്യസ്ത പരിഗണന നല്‍കേണ്ടതുണ്ട്. വിവിധ മേഖലകളിലെ നിരവധി ആളുകളുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7