കൊച്ചി: ഹൃദ്രോഗം, അണുബാധ, എച്ച്‌ഐവി ബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്നത് അടക്കം 22 മരുന്നു സംയുക്തങ്ങളുടെ വില കുറച്ചു. ഇവയില്‍ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. രാജ്യത്തെ ഔഷധവില നിയന്ത്രകരായ എന്‍പിപിഎ (നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി)യുടേതാണു നടപടി.
ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്കുള്ള...
കോഴിക്കോട്: നിപ വൈറസിന് ഹോമിയോയില്‍ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടും.
നിപ ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ ഹോമിയോ ഡോക്ടര്‍മാരെ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. നിപ വൈറസ് ബാധക്കുള്ള മരുന്ന് നിലവിലുണ്ടെന്നാണ് ഹോമിയോ ഡോക്ടര്‍മാര്‍ പറയുന്നത്.
കോഴിക്കോട്: നിപ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചു. ഹ്യൂമണ്‍ മോണോക്ലോണ്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ഐ.സി.എം.ആറില്‍ നിന്നുള്ള വിദഗ്ദ്ധര്‍ എത്തിയ ശേഷം മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കുക.
ജപ്പാനില്‍ നിന്ന് ഫാവിപിരാവിര്‍ എന്ന മരുന്ന് കൊണ്ടുവരാനുള്ള...
കോഴിക്കോട്: നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കരുതുന്ന മരുന്ന് കോഴിക്കോട് എത്തിച്ചു. മലേഷ്യയില്‍ നിന്നാണ് മരുന്നെത്തിച്ചത്. മലേഷ്യയില്‍ പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്ന റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്.
എണ്ണായിരം ഗുളികകളാണ് എത്തിച്ചിരിക്കുന്നത്. എന്നാലിത് പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷമേ രോഗികള്‍ക്ക് നല്‍കുകയുള്ളൂ. വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന റിബവൈറിന്‍...
അപകടകാരിയായ നിപ്പ വൈറസിന് മലയാളിയുമായ മറുനാടന്‍ ഡോക്ടര്‍ മരുന്ന് കണ്ടുപിടിച്ചെന്ന സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആരെങ്കിലും സംസ്ഥാന ആരോഗ്യ വകുപ്പിനോട് തന്നെ ബന്ധപ്പെടാന്‍ പറയു എന്ന അഭ്യര്‍ത്ഥനയോടെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നത്.
ഡോ. ഷമീര്‍ ഖാദറിന്റെ പേരില്‍ പ്രചരിച്ച...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും ഉത്തേജക മരുന്ന് വിവാദത്തില്‍. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയ്ക്ക് മുന്നോടിയായി നടന്ന പരിശോധനയിലാണ് പഠാന്‍ ഉത്തേജക മരുന്നു ഉപയോഗിച്ചെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പഠാനെ ടീമിലെടുക്കരുതെന്ന് ബി.സി.സി.ഐ ബറോഡയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്...