ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പാഠാനെതിരെ ഉത്തേജക മരുന്നു വിവാദം; താരത്തെ ടീമിലെടുക്കുന്നത് ബി.സി.സി.ഐ വിലക്കി!!

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും ഉത്തേജക മരുന്ന് വിവാദത്തില്‍. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയ്ക്ക് മുന്നോടിയായി നടന്ന പരിശോധനയിലാണ് പഠാന്‍ ഉത്തേജക മരുന്നു ഉപയോഗിച്ചെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പഠാനെ ടീമിലെടുക്കരുതെന്ന് ബി.സി.സി.ഐ ബറോഡയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണില്‍ ബറോഡയ്ക്കായി ഒരു രഞ്ജി മത്സരം മാത്രമാണ് യൂസഫ് പഠാന്‍ കളിച്ചത്. ബ്രോസീറ്റ് എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണ് പഠാന്റെ ശരീരത്തില്‍ ഉത്തേജക മരുന്ന് പ്രവേശിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട ടെര്‍ബുറ്റാലിന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്നതാണ് ബ്രോസീറ്റ്.

എന്നാല്‍ മുന്‍കൂട്ടി സമ്മതം വാങ്ങിയതിന് ശേഷം ഈ മരുന്ന് കഴിക്കുന്നത് പ്രശ്നമല്ല. പക്ഷെ പഠാനോ പരിശീലകനോ അധികൃതരില്‍ നിന്നും മരുന്ന് കഴിക്കുന്നതിന് സമ്മതം വാങ്ങിയിട്ടില്ല. പനി ബാധിച്ചപ്പോള്‍ കഴിച്ച മരുന്നില്‍ നിന്നാകാം നിരോധിച്ച പദാര്‍ത്ഥം ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7