Tag: madyapradesh

പോലീസ് സ്‌റ്റേഷനില്‍ കയറി ബി.ജെ.പി എം.എല്‍.എയുടെ പരാക്രമം; പോലീസുകാരന്റെ കരണത്തടിക്കുന്ന സി.സി.ടിവി ദൃശ്യങ്ങള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി എംഎല്‍എ പോലീസ് സ്റ്റേഷനില്‍ കയറി പൊലീസുകാരനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തമധ്യപ്രദേശിലെ ബിജെപിയുടെ എംഎല്‍എയായ ചമ്പാലാല്‍ ദേവഡെയാണ് പോലീസുകാരനെ മര്‍ദ്ദിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ സന്തോഷ് ഇവന്തിക്കാണ് എംഎല്‍എയുടെ കൈയ്യുടെ ചൂടറിയേണ്ടി വന്നത്. വെള്ളിയാഴ്ച വൈകീട്ട് ഉദയനഗര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം....

ഗോവധം ആരോപിച്ച് മധ്യപ്രദേശില്‍ മുസ്ലീം യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു; സംഭവം കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ

ഭോപ്പാല്‍: ഗോവധം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശിലെ സത്നയില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ബുധനാഴ്ച രാത്രി കാളയെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് റിയാസ് എന്നയാളെയാണ് തല്ലിക്കൊന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഷക്കീല്‍ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വടിയും കല്ലും ഉപയോഗിച്ച് ഇരുവരേയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്....

മാതാപിതാക്കള്‍ വിവാഹത്തിന് പോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു!!!

മാതാപിതാക്കള്‍ വിവാഹത്തിന് പോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന പതിനഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം ചുട്ടു കൊന്നു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗിന്റെ മണ്ഡലമായ ഖുറായിലെ ജൂജ്ഗര്‍പൂര ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍...

വാലുള്ള പതിമൂന്നുകാരന്‍ അത്ഭുതമാകുന്നു!!! ഹനുമാന്റെ അവതാരമാണെന്ന് ഗ്രാമവാസികള്‍

മധ്യപ്രദേശില്‍ പതിമൂന്ന് വയസുകാരന്റെ 'വാല്‍' അത്ഭുതമാകുന്നു. സൊഹൈല്‍ ഷാ എന്ന കുട്ടിയാണ് വാലുമായി ജനച്ചത്. സൊഹൈലിനെ ഹനുമാന്റെ അവതാരമായി കണ്ട് ആരാധിക്കുകയാണ് ചില ഗ്രാമവാസികള്‍. ഇപ്പോള്‍ ഒന്നരയടി നീളമുണ്ട് കുട്ടിയുടെ 'വാലി'ന്. ശരീരത്തിന് പുറകില്‍ വളര്‍ന്ന രോമങ്ങളാണ് വാലിന്റെ രൂപത്തിലായത്. ജനിച്ചപ്പോള്‍ തന്നെ കുട്ടിയുടെ പുറകില്‍...

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മോഡലിന്റെ വസ്ത്രം ഉയര്‍ത്താന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മോഡലിന്റെ വസ്ത്രം ഉയര്‍ത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. നടുറോഡില്‍ വെച്ചാണ് ഇന്‍ഡോര്‍ സ്വദേശിയായും മോഡലുമായ ആകര്‍ഷി ശര്‍മയ്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. തിരക്കേറിയ റോഡില്‍ കൂടി സ്‌കൂട്ടറില്‍ പോകുമ്പോള്‍ രണ്ടുപേര്‍ തന്നെ...

വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്ക് നദിയിലേക്ക് മരിച്ച് 22 പേര്‍ മരിച്ചു!!! 23 പേര്‍ക്ക് പരിക്ക്, ട്രക്ക് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്ക് സോന്‍ നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. സംഭവത്തില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസില്‍ 45 പേരാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം. വിവാഹസംഘം സിംഗരൗലിയില്‍നിന്നും സിധിയിലേക്ക്...

പ്രാക്ടിക്കല്‍ ക്ലാസിനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വളപ്പില്‍ തലയറുത്ത് കൊന്നു!!!

ഭോപ്പാല്‍: പ്രാക്ടിക്കല്‍ ക്ലാസിനായി സ്‌കൂളിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തലയറുത്ത് കൊന്നു. പൂജ പാനിക് എന്ന വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ അനുപ്പുര്‍ ജില്ലയിലെ കോത്മയിലായിരുന്നു സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് ബയോളജി പ്രക്ടിക്കല്‍ ക്ലാസിനായി സ്‌കൂളില്‍ എത്തിയപ്പോഴായിരിന്നു സംഭവം. ഉച്ചയ്ക്കു 12.30ന് സ്‌കൂളിലേക്ക് പ്രവേശിച്ച പൂജയെ...

കോണ്‍ഗ്രസിന് വോട്ട് ചെയ്യാതിരുന്നാലെ കുടിവെള്ളം തരൂ… വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മന്ത്രി

ഭോപാല്‍: കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് അവസാനിപ്പിച്ച് ബി.ജെ.പിക്ക് വോട്ടു ചെയ്താലെ കുടിവെള്ളം തരൂവെന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് വാണിജ്യവകുപ്പ് മന്ത്രി യശോധര രാജെ സിന്ധ്യ. ഫെബ്രുവരി 24ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോലറാസ് മണ്ഡലത്തിലെ വോട്ടര്‍മാരോടാണ് മന്ത്രിയുടെ ഭീഷണി. 'നിങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ മന്ത്രി ഞാനായത്...
Advertismentspot_img

Most Popular