Tag: loknath behra

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ല; അന്വേഷണം വേഗം തീര്‍ക്കാന്‍ ഐ.ജിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ലെന്നും അന്വേഷണം വേഗം തീര്‍ക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. പി.കെ.ശശിക്കെതിരായ കേസില്‍ നിയമോപദേശം തേടിയെന്നും ഡിജിപി അറിയിച്ചു. ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിനോട് യോജിക്കുന്നില്ലെന്നാണ്...

ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ കര്‍ശന നടപടിയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഡി.ജി.പി

തിരുവനന്തപുരം: ആള്‍ക്കൂട്ടകൊലപാതകവും അക്രമവും തടയുന്നതിനും കര്‍ശനനടപടികള്‍ സ്വീകരിക്കാനും സംസ്ഥാനത്തെ പോലീസ് സേനയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ജില്ലാ പൊലീസ് മേധാവികളെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കാന്‍ സംസ്ഥാനപോലീസ് മേധാവി ലോക് നാഥ് ബെഹ്റ ഉത്തരവിട്ടു. നോഡല്‍ ഓഫീസറെ സഹായിക്കാന്‍ ഒരു...

പികെ ശശി എംഎല്‍എക്കെതിരായ പീഡന പരാതി, ഡിജിപി നിയമോപദേശം തേടി

തിരുവനന്തപുരം: എംഎല്‍എ പികെ ശശിക്കെതിരായ പീഡന ആരോപണത്തില്‍ ഡിജിപി ലോക്നാഥ് ബെ്ഹ്റ നിയമോപദേശം തേടി. പെണ്‍കുട്ടിക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയാത്തതിനാല്‍ തുടര്‍നടപടികളുടെ സാധ്യത പരിശോധിക്കാനാണ് നിയമോപദേശം തേടിയത്. വിഷയത്തില്‍ കെഎസ്യുവും യുവമോര്‍ച്ചയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതേസമയം, പരാതി കിട്ടിയാല്‍ വനിതാ കമ്മീഷന്‍ അന്വേഷിക്കുമെന്നും....

ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ മാനഭംഗ പരാതി:പൊലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാവില്ല,നടപടിക്രമങ്ങളും പ്രോട്ടോക്കോളും മറികടക്കാനാവില്ലന്നും ഡിജിപി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ മാനഭംഗ പരാതിയില്‍ പൊലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണത്തിലെ നടപടിക്രമങ്ങളും പ്രോട്ടോക്കോളും മറികടക്കാനാവില്ല. അതിനാലാണ് നടപടികളില്‍ താമസമുണ്ടാവുന്നത്. അല്ലെങ്കില്‍ കോടതിയില്‍ പൊലീസ് മറുപടി പറയേണ്ടിവരും തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയുണ്ടാവും. ആരെയും...

മഴക്കെടുതി: സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: മഴക്കെടുതി സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴിയോ മറ്റുരീതികളിലോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തരുതെന്നും പുതിയതായി പാസിംഗ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും ഡിജിപി...

പോലീസുകാരെ നല്ല നടപ്പ് പഠിപ്പിക്കാന്‍ ബെഹ്‌റയുടെ പരിശീലന പരിപാടി; ക്ലാസെടുത്തത് മുന്‍ ഡി.ജി.പിമാര്‍

തിരുവനന്തപുരം: കേരള പൊലീസിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പൊലീസുകാരെ നല്ല നടപ്പും പെരുമാറ്റവും പഠിപ്പിക്കാന്‍ പരിശീലന പരിപാടിയുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പോലീസുകാരെ കുറിച്ച് പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ലോക്‌നാഥ് ബെഹ്‌റ മുന്‍ ഡി.ജി.പിമാരെക്കൊണ്ട് പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്....

പൊലീസ് വീണ്ടും വിവാദത്തില്‍; തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ ഡിജിപിയോട് വിശദീകരണം ചോദിച്ച് മുഖ്യമന്ത്രി, എസ്ഐയെ അറസ്റ്റുചെയ്യുമെന്ന് എസ്പി

തിരുവനന്തപുരം: തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി. പൊലീസിന്റേത് പ്രതികാര നടപടിയാണ് എന്ന് ആരോപിച്ച് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അറസ്റ്റ് നിയമപരമാണോയെന്ന് അന്വേഷിക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ...

‘പാലമരങ്ങള്‍ ഇനിയും തുടരണോയെന്ന് ആലോചിക്കണം’…..ഡിജിപിക്കെതിരെ പരിഹാസവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: പൊലീസിന്റെ തുടര്‍ച്ചയായ വീഴ്ചകളെത്തുടര്‍ന്ന് പഴികേള്‍ക്കുന്ന ഡിജിപിയെ പരിഹസിച്ച് വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസ്. പൊലീസ് തലപ്പത്ത് ഇപ്പോഴുളളത് പാലമരമാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. പാലമരത്തില്‍ നിന്നും മാമ്പഴം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്‌റയെ...
Advertismentspot_img

Most Popular

G-8R01BE49R7