Tag: kerala

പാലക്കാട് കൊറോണ സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ പരിശോധന ഫലം പുറത്ത്

പാലക്കാട് : പാലക്കാട് കാരക്കുറിശ്ശിയില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കൊറോണ ബാധയില്ലെന്ന് കണ്ടെത്തി. ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാലക്കാട് രണ്ടാമത് രോഗം സ്ഥിരീകരിച്ച ആളാണ് ഉംറ കഴിഞ്ഞെത്തിയ കാരാക്കുറുശ്ശി സ്വദേശിക്കാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ...

റാപ്പിഡ് ടെസ്റ്റ്: പതിനായിരം കിറ്റുകള്‍ സൗജന്യമായി എത്തിക്കുമെന്ന് അന്‍വര്‍ സാദത്ത്

കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കൊറോണ വേഗത്തില്‍ പരിശോധിച്ചറിയാന്‍ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റിനുള്ള പതിനായിരം കിറ്റുകള്‍ കുവൈത്തില്‍ നിന്ന് സൗജന്യമായി എത്തിക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ഇക്കാര്യം റാപ്പിഡ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ച കുവൈത്തിലെ കമ്പനിയുമായി സംസാരിച്ചെന്നും കിറ്റുകള്‍ എത്തിക്കാന്‍ സ്‌പോണ്‍സര്‍മാരെ...

കൊറോണ; ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവന നല്‍കി സൂപ്പര്‍ സ്റ്റാര്‍

രാജ്യം കൊറോണ വൈറസറ വ്യാപനം തടയാനുളള തീവ്രപരിശ്രമങ്ങളിലാണ്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളുടെ ഉദാരമായ സംഭാവന നരേന്ദ്ര മോദി തേടിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ സംഭാവന നല്‍കുകയാണെന്ന്...

ചിത്രമെടുത്തത് മലയാളി വിദ്യാര്‍ഥിനിയില്‍നിന്ന്; കൊറോണ വൈറസിന്റെ ചിത്രം ഇന്ത്യ പുറത്തുവിട്ടു

കൊറോണ വൈറസിന്റെ രൂപഘടന എങ്ങനെയെന്ന് ഇന്ത്യ പുറത്തുവിട്ടു. ജനുവരി 30ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊറോണ സ്ഥിരീകരിച്ചയാളുടെ തൊണ്ടയിലെ സ്രവത്തില്‍നിന്നാണ് കോവിഡ്–19 രോഗത്തിനു കാരണമായ സാര്‍സ് – കോവ് –2 വൈറസിന്റെ ചിത്രമെടുക്കാനായത്. ചൈനയില്‍നിന്നു കേരളത്തില്‍ തിരിച്ചെത്തിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഒരാളായ...

മദ്യപര്‍ക്ക് സന്തോഷവാര്‍ത്ത; മദ്യം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കാനുള്ള നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യം ലഭിക്കാത്തതിനാല്‍ വിത്‌ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയുമടക്കം അപകടം വരുത്തിവെക്കുന്ന പ്രവണത ചിലര്‍ കാണിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടറുടെ...

വീട്ടിനുള്ളിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവച്ച് നവ്യനായര്‍

ക്വാറന്റിന്‍ ദിനങ്ങളില്‍ വീട്ടിനുള്ളിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവച്ച് നടി നവ്യ നായര്‍. ജാന്‍ എന്ന് ചെല്ലപ്പേരില്‍ വിളിക്കുന്ന തന്റെ മകന്‍ സായി കൃഷ്ണ വീട് വൃത്തിയാക്കുന്ന വിഡിയോ ആണ് നവ്യ തന്നെ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. View this post on...

രക്ഷപെടുത്താന്‍ പരമാവധി ശ്രമിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല

ഒടുവില്‍ കേരളം ആശങ്കപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരണം സംഭവിച്ചിരിക്കുന്നു. മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്ന് മന്ത്രി അറിയിച്ചു. തീവ്രമായ ആരോഗ്യപ്രശ്‌നങ്ങള്‍ സ്ഥിതി സങ്കീര്‍ണമാക്കി. ...

കേരളത്തിലെ കൊറോണ മരണം; നാല് പേര്‍ കൂടി ഇതേ അവസ്ഥയില്‍

സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്ന് മന്ത്രി അറിയിച്ചു. തീവ്രമായ ആരോഗ്യപ്രശ്‌നങ്ങള്‍ സ്ഥിതി സങ്കീര്‍ണമാക്കി. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേര്‍ കൂടി ഉണ്ടെന്ന്...
Advertismentspot_img

Most Popular

G-8R01BE49R7