Tag: kerala

തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി ജില്ലാ കളക്ടര്‍

കൊച്ചിയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ക്ഷേമം അന്വേഷിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ലോക്ക് ഡൗണില്‍ മനുഷ്യനേക്കാള്‍ ദുരിതം നേരിടുന്നത് തെരുവു നായ്ക്കളാണ്. മൃഗ സ്‌നേഹികള്‍ ഭക്ഷണം എത്തിക്കുന്നതും കാത്തിരിക്കുകയാണ് ഈ നായ്ക്കള്‍. ചിലരെത്തി ഭക്ഷണം നല്‍കുന്നുണ്ട്. മൃഗസ്‌നേഹികള്‍ക്കൊപ്പം തെരുവിലെ മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം നല്‍കിയാണ്...

തിരുവനന്തപരുത്തെ കോവിഡ് മരണം; പകര്‍ന്നത് ബന്ധുവില്‍ നിന്നാണെന്ന് സംശയം

തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസിന് വൈറസ് ബാധയേറ്റത് ബന്ധുവില്‍ നിന്നാണേയെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ബന്ധുക്കളെയൊക്കെ നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയതാണെന്നും ആരോഗ്യ വകുപ്പ് ക്യത്യമായ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അബ്ദുല്‍ അസീസില്‍ നിന്ന്...

കര്‍ണാടകയുടെ ക്രൂരത; കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഇന്നലെ മരിച്ചത് മൂന്ന് പേര്‍…

കാസര്‍കോട് മഞ്ചേശ്വരത്ത് ചികിത്സ കിട്ടാതെ മൂന്നു പേര്‍ കൂടി മരിച്ചു. തുമിനാട് സ്വദേശി മാധവ, കെസി റോഡിലെ ആയിഷ, ചെറുഗോളിയിലെ അബ്ദുല്‍ അസീസ് ഹാജി എന്നിവരാണ് ഇന്നലെ മരിച്ചത്. ഇതോടെ കര്‍ണ്ണാടകയുടെ അതിര്‍ത്തി നിയന്ത്രണത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം അഞ്ചായി. അടിയന്തിര ചികിത്സ...

ഏപ്രില്‍ മാസം ശമ്പളം നല്‍കാന്‍ പണമില്ല; ദുരിതാശ്വാസ ഫണ്ടില്‍നിന്ന് എടുക്കില്ല

ഏപ്രില്‍ 14 വരെ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഏപ്രിലിലെ ശമ്പളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്പളം നല്‍കാനാവില്ല. മുന്‍പുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണു കേരളവും രാജ്യവും നേരിടുന്നത്. നികുതി ഉള്‍പ്പെടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. ഈ...

ഷൂട്ടുചെയ്ത എപ്പിസോഡുകള്‍ തീര്‍ന്നു; സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും

ഷൂട്ടിങ് മുടങ്ങിയതോടെ ഏപ്രില്‍ ആദ്യംമുതല്‍ മിനി സ്‌ക്രീനില്‍ സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും. സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മിക്ക സീരിയലുകളുടെയും ഷോകളുടെയും ഷൂട്ടുചെയ്ത എപ്പിസോഡുകള്‍ തീര്‍ന്നുവെന്നാണ് സൂചന. സീരിയലുകള്‍ക്കു പുറമേ റിയാലിറ്റി ഷോ, വെബ് സീരീസ് തുടങ്ങിയവയുടെ സംപ്രേഷണവും താത്കാലികമായി അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. മാര്‍ച്ച് 31 വരെ സീരിയലുകളുടെ ഷൂട്ടിങ്...

പുതിയ കാറോടിച്ച് കൊതി തീര്‍ക്കാന്‍ റോഡിലിറങ്ങി; അടിച്ചു തകര്‍ത്തു, ഒടുവില്‍ കയ്യും കാലും കെട്ടി പൊലീസിനെ ഏല്‍പിച്ചു

കാസര്‍കോട്: ലോക്ക് ഡൗണില്‍ പുതിയ കാറുമായി റോഡിലിറങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഫോര്‍ റജിസ്‌ട്രേഷന്‍ വണ്ടിയാണ് എന്നൊന്നും നാട്ടുകാരും നോക്കിയില്ല അടിച്ചു തകര്‍ത്തു. പുതിയ കാറെടുത്തു, പിന്നാലെയെത്തി ലോക്ഡൗണ്‍. എത്രനാള്‍ അതൊന്ന് ഓടിക്കാതെ കണ്ടുകൊണ്ടിരിക്കും. ഒടുവില്‍ എന്തു വന്നാലും വേണ്ടിയില്ലെന്നു കരുതിയാണ് കാസര്‍കോട്...

സുമലതയെ അഭിനന്ദിച്ച് നടി ഖുശ്ബു

സുമലത അംബരീഷിനെ അഭിനന്ദിച്ച് നടി ഖുശ്ബു. 'നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്', എന്ന സന്ദേശത്തോടെയാണ് ഖുശ്ബു ട്വീറ്റ്. പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് തന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സംഭാവന ചെയ്തതിനാണ് സുമലതയെ അഭിനന്ദിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തത്. കൊറോണ വൈറസ്...

മദ്യം ലഭിക്കാതെ ഇനി ആരും ആത്മഹത്യ ചെയ്യണ്ട; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: മദ്യം ലഭിക്കാതെ ഇനി ആരും ആത്മഹത്യ ചെയ്യണ്ട. ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ഓഫീസറുടെ ഓഫീസില്‍ ഹാജരാക്കണം. എക്‌സൈസ് ഓഫീസില്‍നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഒരാള്‍ക്ക് ഒന്നില്‍...
Advertismentspot_img

Most Popular

G-8R01BE49R7