Tag: kerala

ജലനിരപ്പ് കുറയുന്നില്ല; ഇടുക്കിയില്‍ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തും; വെള്ളം തുറന്നുവിടുന്നത് ഇരട്ടിയാകും

ചെറുതോണി: ഇടുക്കി ചെറുതോണി ഡാമില്‍ നിന്നു ഇന്നു രാവിലെ ഏഴുമണി മുതല്‍ ഇരട്ടി വെള്ളം തുറന്നുവിടും. രാവിലെ ഏഴ് മണി മുതല്‍ 100 ക്യുമെക്‌സ് വെള്ളമായിരിക്കും തുറന്നുവിടുക. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. സെക്കന്റില്‍...

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പ്രഖ്യാപിച്ച അവധി പ്രഫഷനല്‍ കോളജ്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍(എംആര്‍എസ്) എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കായി കലക്ടര്‍ പരിമിതപ്പെടുത്തി. സിബിഎസ്ഇ, ഐസിഎസ്ഇ...

ഷട്ടര്‍ തുറന്നിട്ടും ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നില്ല; ട്രയല്‍ റണ്‍ രാവിലെ വരെ തുടരും

ചെറുതോണി: ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി അതീവ ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുന്നതിനാല്‍ നീരൊഴുക്കു വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ട്രയല്‍ റണ്‍ തുടരാനും...

നെടുമ്പാശേരിയില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് പുനരാരംഭിച്ചു

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് പുനരാരംഭിച്ചു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ വിമാനത്താവള അധികൃതര്‍ 3.05 നു വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. ഇടമലയാറില്‍ നിന്ന് എത്തുന്ന...

വെള്ളം കയറുന്നു; നെടുമ്പാശേരിയില്‍ വിമാനമിറങ്ങില്ല; ടേക്ക് ഓഫിന് തടസമില്ല

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നതിന് നിയന്ത്രണം. 26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണിയുടെ ഭാഗമായ–ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിന് തടസമില്ല. രണ്ടുമണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം. ഉച്ചയ്ക്ക് 1.10 മുതല്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഇവിടെ നിന്ന്...

ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സമ്മതിക്കാതെ മുകേഷ്; പത്മപ്രിയയുമായി വാദ പ്രതിവാദം; ഒടുവില്‍ രഹസ്യവോട്ടിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ നടീനടന്മാരുടെ സംഘടനയായ 'അമ്മ' പ്രത്യേക ജനറല്‍ബോഡി വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തുമെന്ന് റിപ്പോര്‍ട്ട്. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച രേവതി, പത്മപ്രിയ, പാര്‍വതി തിരുവോത്ത് എന്നിവരുമായി 'അമ്മ'...

പ്രശ്‌നങ്ങള്‍ക്ക് കാരണം മുകേഷാണെന്ന് ഷമ്മി തിലകന്‍; ജയിപ്പിച്ചതിന് സിപിഎമ്മിനെ പറഞ്ഞാല്‍ മതി; ഹണിയെ ചതിച്ചത് ബാബുരാജ്?; യോഗത്തില്‍ വാക്കുതര്‍ക്കം; പത്രസമ്മേളനം വേണ്ടെന്ന് മുകേഷും സിദ്ദിഖും; മറുപടി കൊടുത്ത് മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമാ താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം കൈയേറ്റം വരെ എത്തിയെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെച്ചൊല്ലിയായിരുന്നു മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായത്. ഒരുഘട്ടത്തില്‍ തര്‍ക്കം കൈയാങ്കളിയുടെ വക്കോളമെത്തി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍...

സ്‌കൂള്‍ അവധി ഇങ്ങനെ…; മൂന്ന് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി; കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഭാഗികം

കൊച്ചി: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, പാലക്കാട്, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഭാഗികമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ ഇന്നു സംസ്ഥാനത്ത്‌ നടത്താനിരുന്ന ഒന്നാം വര്‍ഷ...
Advertismentspot_img

Most Popular