Tag: kerala

തൃശൂരില്‍ പൊലീസിന്റെ ചവിട്ടേറ്റ് യുവതിക്ക് പരുക്ക്

തൃശൂര്‍: കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനിടെ ബൂട്ടുകൊണ്ടുള്ള ചിവിട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷ (35) തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സര്‍ജറിവിഭാഗത്തില്‍ ചികിത്സയിലാണ്. നിഷയുടെ അടിവയറ്റിനാണ് ചിവിട്ടേറ്റിരിക്കുന്നത്. രാത്രിമുതല്‍ മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്....

നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

നെടുമ്പാശ്ശേരി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ...

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളിയാഴ്ച) അവധി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍...

ഉരുള്‍പൊട്ടിയ വയനാട്ടില്‍ സൈന്യമെത്തി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കല്‍പ്പറ്റ: ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുറേപേരെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. നിലവില്‍ അഞ്ച് കിലോമീറ്റര്‍ നടന്നു മാത്രമേ പ്രദേശത്ത് എത്താന്‍ കഴിയുള്ളു എന്ന അവസ്ഥയാണ്. രക്ഷാ പ്രവര്‍ത്തകര്‍ ഈ ദൂരം കാല്‍നടയായി പോയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നത്. സൈന്യത്തിന്റെ ആദ്യ...

കനത്ത മഴ: 10 ജില്ലകളില്‍ നാളെ അവധി; സര്‍വകലാശാല, പിഎസ്​സി പരീക്ഷ മാറ്റി

കനത്ത മഴയെ തുടർന്ന് നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കല്കടർ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാലിക്കറ്റ് സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും...

കനത്ത മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെത്തുടർന്ന് മലപ്പുറം,ഇടുക്കി,വയനാട്,കോഴിക്കോട്,കണ്ണൂർ, കാസർകോട്, കോട്ടയം,  ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷ അടക്കമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്​,മലപ്പുറം, കണ്ണൂര്‍,ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലകലക്ടര്‍മാര്‍അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് പ്രഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. കോഴിക്കോട്​ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള...

പാചകവാതക വിതരണം: അമിത കൂലി ഈടാക്കിയാല്‍ കര്‍ശന നടപടി

പാചകവാതകം വീടുകളില്‍ എത്തിക്കുന്ന വിതരണത്തൊഴിലാളികള്‍ അമിതകൂലി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനം. കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ സി. ബിജുവിന്റെ അധ്യക്ഷയില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പാചകവാതക അദാലത്തിലാണ് തീരുമാനം. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യുന്നവര്‍ അമിതചാര്‍ജ്...
Advertismentspot_img

Most Popular