Tag: kerala

നീറ്റ് പരീക്ഷ: വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

കൊല്ലം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരിശോധനാ വിവാദത്തില്‍ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ഡോ. ഷംനാദ്, ഡോ. പ്രജി കുര്യന്‍ ഐസക് എന്നിവരെയാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരത്തെ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു....

സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ ഇ.ഡി; സുപ്രീംകോടതിയെ സമീപിച്ചു

ഡല്‍ഹി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ കേസില്‍ ഇഡിയുടെ നിര്‍ണ്ണായക നീക്കം. എം ശിവശങ്കര്‍ ഉള്‍പ്പെട്ട കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍...

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കെ.എസ് ശബരീനാഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ സംഭവത്തില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ കെ .എസ് ശബരീനാഥന്‍ അറസ്റ്റില്‍. ഗവ. പ്ലീഡര്‍ കോടതിയെ അറസ്റ്റ് അറിയിച്ചു. മൂന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ സമയം വ്യക്തമാക്കുന്ന രേഖ ഉടന്‍...

അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിദ്യാര്‍ഥിയോട് അടിവസ്ത്രം അഴിക്കാന്‍ നിര്‍ദേശിച്ച സ്ത്രീയ്ക്ക് എതിരേയാണ് പ്രാഥമികമായി കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും എന്നാണ് റിപ്പോര്‍ട്ട്....

മങ്കിപോക്സ്: കണ്ണൂരിൽ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും

പരിയാരം: മങ്കിപോക്സിന്റെ ലക്ഷണങ്ങളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രി ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ സ്രവം പുണെയിലെ വൈറോളജി ലാബിൽ പരിശോധനക്കയച്ചിട്ടുണ്ട്. റിപ്പോർട്ട് തിങ്കളാഴ്ച വൈകിട്ടോടെ...

വിമാനത്തിലെ പ്രതിഷേധം: ജയരാജന് മൂന്നാഴ്ചയും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചയും യാത്രാവിലക്ക്‌

മുംബൈ: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വിമാനത്തിലെ കൈയേറ്റത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ നടപടി. ജയരാജന് മൂന്നാഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇന്‍ഡിഗോ വിമാനകമ്പനിയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്. എന്നാല്‍ യാത്രാ വിലക്കിനേക്കുറിച്ച് ഇതുവരെ വിവരം...

നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ട് മോഷണം നടന്ന കടയുടെ ഉടമ

തിരുവനന്തപുരം: നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ട് മോഷണം നടന്ന കടയുടെ ഉടമ. ഉടുതുണിയില്ലാതെ മോഷണത്തിനിറങ്ങിയ കള്ളന്റെ ഫോട്ടോകള്‍ ഫ്‌ളക്സ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ബോര്‍ഡിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ പുലര്‍ച്ചെയുള്ള മോഷണത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ക്ക് കാണാനുമാകും. എങ്ങനെയും കള്ളനെ...

സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു

തിരുവനന്തപരം: സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ജൂലായ് 12-ന് യുഎഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരാള്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ഇയാളെ ഐസൊലേഷനില്‍...
Advertismentspot_img

Most Popular

G-8R01BE49R7