അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

വിദ്യാര്‍ഥിയോട് അടിവസ്ത്രം അഴിക്കാന്‍ നിര്‍ദേശിച്ച സ്ത്രീയ്ക്ക് എതിരേയാണ് പ്രാഥമികമായി കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും എന്നാണ് റിപ്പോര്‍ട്ട്. ചടയമംഗലം എസ്.ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

സമാനമായ രീതിയില്‍ അപമാനിക്കപ്പെട്ടു എന്ന പരാതിയുമായി രണ്ട് വിദ്യാര്‍ഥികള്‍ കൂടി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തി വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

കണ്ണൂരിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചു

പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവന്‍ ഊരി വയ്ക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി. 18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥ മോശമായിസംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു

https://youtu.be/Ggci5DvGvFY

Similar Articles

Comments

Advertismentspot_img

Most Popular