Tag: kanam rajandran

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന്...

ക്യാപ്റ്റനല്ല, സഖാവ്; സര്‍ക്കാരിന്‍റെ നേട്ടം വ്യക്തിയുടെ അദ്ഭുതമല്ല: കാനം

പിണറായി വിജയന്‍ ക്യാപ്റ്റനല്ല, സഖാവാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ക്യാപ്റ്റനെന്ന് വിളിക്കുന്നത് മാധ്യമങ്ങളോ സമൂഹമാധ്യമങ്ങളോ ആണ്. സര്‍ക്കാരിന്‍റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അത്ഭുതമല്ല. മുന്നണിയുടെ വികസന അജണ്ട നടപ്പാക്കിയതിന്‍റെ നേട്ടമാണത്. അതിന്‍റെ നായകനാണ് മുഖ്യമന്ത്രിയെന്നും കാനം .

മന്ത്രി കെ.ടി.ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ച് കാനം രാജേന്ദ്രന്‍

മന്ത്രി കെ.ടി.ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടതി പരാമര്‍ശം വന്നപ്പോള്‍ മുന്‍പ് മന്ത്രിമാര്‍ മാറി നിന്നിട്ടുണ്ട്. ജുഡീഷ്യല്‍ കമ്മീഷന്‍ വന്നിട്ടും മാറി നില്‍ക്കാതെയുള്ള കീഴ്വഴക്കം ഉമ്മന്‍ ചാണ്ടിയാണ് തുടങ്ങിവച്ചതെന്ന് കാനം ആരോപിച്ചു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ടെന്നും...

പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നത്: പി. രാജുവിനെ തള്ളി കാനം രാജേന്ദ്രന്‍

കൊച്ചി: എസ്എഫ്ഐക്കെതിരെ വിമര്‍ശനമുയര്‍ത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പി.രാജുവിന്റെ പ്രസ്താവന അനവസരത്തിലാണെന്നും പാര്‍ട്ടി നിലപാട് വ്യത്യസ്തമാണെന്നും കാനം പ്രതികരിച്ചു. എസ്എഫ്ഐക്കെതിരായ പി.രാജുവിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യത്യസ്തമാണ്. പി.രാജുവിന്റെ പ്രസ്താവന...

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയാത്തത് ഖേദകരം, അമ്മയില്‍നിന്നും രാജി വയ്ക്കാനുളള നടിമാരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് കാനം

തിരുവനന്തപുരം: അമ്മ സംഘടനയില്‍നിന്നും രാജി വയ്ക്കാനുളള നടിമാരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയാത്തത് ഖേദകരമാണ്. താരസംഘടനയില്‍ ജനപ്രതിനിധികളുണ്ടെങ്കിലും ഇപ്പോഴത്തെ സംഭവങ്ങള്‍ സംഘടനയുടെ ആഭ്യന്തര പ്രശ്നമാണ്. രാജിവയ്ക്കണോ എന്നത് ജനപ്രതിനിധികളായ...

ആര്‍.എസ്.എസുകാര്‍ സി.പി.എം പ്രവര്‍ത്തകരെ കൊന്നവരാണ്; അവരുടെ ഒരു വോട്ടും വേണ്ട; കാനത്തിന് തിരുത്തുമായി കോടിയേരി

തിരുവനന്തപുരം: സി.പി.ഐ.എമ്മിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തങ്ങളുടെ പാര്‍ട്ടി അനുയായികളെ കൊന്നവരുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആര്‍.എസ്.എസുകാര്‍ നിരവധി സി.പി.ഐ.എം പ്രവര്‍ത്തകരെ കൊന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ അവരുടെ വോട്ട് ആവശ്യമില്ല. സി.പി.ഐ.എമ്മും സി.പി.ഐയും...

ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ല: കാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്നും മാണിയില്ലാതെ മുന്പും എല്‍ഡിഎഫ് വിജയിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ എല്‍ഡിഎഫ് നേതൃയോഗത്തില്‍ ധാരയായെന്ന റിപ്പോര്‍ട്ടുകളോടു...

കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കേരള കോണ്‍ഗ്രസ്, തെളിയിക്കാന്‍ കാനത്തിന്റെ വെല്ലുവിളി

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി കേരള കോണ്‍ഗ്രസ്-എം രംഗത്ത്. പൊന്തന്‍പുഴ വനം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി...
Advertismentspot_img

Most Popular

G-8R01BE49R7