ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കാരണം രാജ്യത്ത് വന്‍ തൊഴില്‍ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപിച്ച അഞ്ച് മാസത്തിനിടെയാണ് തൊഴില്‍ നഷ്ടം വ്യാപകമായത്. ജൂലൈയില്‍ മാത്രം 50 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അസംഘടിത, മാസശമ്പള മേഖലകളില്‍ രണ്ട് കോടിലേറെ പേര്‍ക്ക് ജോലി നഷ്ടമായി....
കൊവിഡ് കാലത്ത് നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി ജീവനക്കാർക്കായി സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക പാക്കേജിൽ ഒരു വിഭാഗത്തെ മാത്രം പരിഗണിച്ചതിൽ വ്യത്യാസമെന്ന് പരാതി. കാറ്റഗറി രണ്ടിൽ പെട്ട ഒരു വലിയ വിഭാഗം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
ശമ്പള വർധന...
വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടു കോടി തട്ടിയ ജീവനക്കാരൻ ബിജു ലാലിനെ പിരിച്ചുവിടും. ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി. ട്രഷറി ഡയറക്ടർ ഇന്ന് ധനകാര്യ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകും, തുടർനടപടി വൈകില്ല.
തിരുവനന്തപുരം വഞ്ചിയൂർ സബ്ട്രഷറിയിൽനിന്ന് പണംതട്ടാൻ സീനിയർ അക്കൗണ്ടൻ്റ്...
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറയപ്പോള്‍ താല്‍ക്കാലിക നിയമനങ്ങളുടെ പൂരമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഉറ്റവരെയും പാര്‍ട്ടിക്കാരെയുമാണു പിണറായി സര്‍ക്കാര്‍ താല്‍ക്കാലിക തസ്തികകളില്‍ വ്യാപകമായി കുത്തിനിറയ്ക്കുന്നത്. പി.എസ്.സി. റാങ്ക് പട്ടികയില്‍ രണ്ടുലക്ഷം പേരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 3.2 ലക്ഷം പേരും ജോലികാത്ത് കഴിയുമ്പോഴാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടുകള്‍...
ഓട്ടോമൊബൈൽ എഞ്ചിനിയറായിരുന്നു പത്തനംതിട്ട സ്വദേശി കെപി കൃഷ്ണകുമാർ. ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയതോടെ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഭാഗമായിരിക്കുകയാണ് ഈ 23-കാരൻ. ഈ തൊഴിൽ മാത്രമേ നിലവിലുള്ളുവെന്നും മരത്തിന്റെ തൈ നടുന്ന ജോലിയാണ് ഇപ്പോൾ താൻ ചെയ്യുന്നതെന്നും കൃഷ്ണകുമാർ പറയുന്നു.
കോഴിക്കോട് അഴീക്കോട്...
ഗവൺമെന്റ് ജോലി കിട്ടാനായി സർവീസിലുള്ള അച്ഛനെ മകൻ കൊലപ്പെടുത്തി. അമ്മയുടെയും സഹോദരന്റെയും അറിവോടെയായിരുന്നു മകന്റെ ക്രൂരത. തെലങ്കാനയിലെ കോതൂർ ഗ്രാമത്തിൽ മേയ് 26 ന് ആയിരുന്നു സംഭവം.
ഉറങ്ങികിടക്കുമ്പോഴായിരുന്നു 55 കാരനായ അച്ഛനെ 25 കാരനായ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം...