Tag: jasna missing

ഒരു കത്തെഴുതി വെച്ച് ജെസ്‌ന ഇറങ്ങിപ്പോകുമെന്ന് കരുതുന്നില്ല; ജെസ്‌ന അപായപ്പെട്ടിട്ടുണ്ടോയെന്ന് പേടിയുണ്ടെന്ന് സഹപാഠി

കോട്ടയം: ഒരു കത്തെഴുതി വെച്ചിട്ട് ജെസ്ന ഇറങ്ങിപ്പോകുമെന്ന് കരുതുന്നില്ലെന്ന് സഹപാഠിയുടെ വെളിപ്പെടുത്തല്‍. ജെസ്ന അപായപ്പെട്ടിട്ടുണ്ടോയെന്ന് ഭയമുണ്ടെന്നും സഹപാഠി പറഞ്ഞു. കാണാതായിട്ട് മൂന്നുമാസം പിന്നിടുമ്പോഴും ജെസ്ന എവിടെയാണെന്നതിനെ കുറിച്ച് ഒരു സൂചനയുമില്ല. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന...

ജെസ്‌നയുടെ തിരോധാനം: പോലീസ് അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു, പരിശോധന കേരളം,തമിഴ്‌നാട്, കര്‍ണാടക, ഗോവ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്

പത്തനംതിട്ട: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജെസ്ന അപായപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ക്രൈം റെക്കോഡ്സ്...

മലപ്പുറത്ത് കണ്ടത് ജെസ്‌നയെ അല്ല; പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെയും സമീപവാസിയുടേയും മൊഴി

മലപ്പുറം: മലപ്പുറത്ത് പാര്‍ക്കില്‍ കണ്ട പെണ്‍കുട്ടി ജെസ്നയല്ലെന്ന് പത്തനംതിട്ട പൊലീസ് സംഘം ഉറപ്പിച്ചു. തങ്ങള്‍ കണ്ടത് ജെസ്നയെ അല്ലെന്ന് കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനും സമീപവാസിയും പൊലീസിന് മൊഴി നല്‍കി. ജെസ്നയെപ്പോലുള്ള പെണ്‍കുട്ടിയെ കണ്ടെന്ന് സൂചിപ്പിച്ച കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരന്റേയും സമീപവാസിയായ ജസ്ഫറിന്റെയും മൊഴി...

ജെസ്‌ന മലപ്പുറത്തെത്തി; കൂടെ മറ്റൊരു പെണ്‍കുട്ടിയും, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

മലപ്പുറം: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്ന മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മലപ്പുറത്ത് പാര്‍ക്കില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മേയ് മൂന്നിന് 11 മുതല്‍ രാത്രി എട്ടുവരെയാണ് ജെസ്നയും മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നതെന്നാണ് പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നത്. ദീര്‍ഘദൂരയാത്രയ്ക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും...

ജെസ്‌നയെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് സര്‍ക്കാര്‍; കാട്ടിലും കടലിലും അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് കോടതി

കൊച്ചി: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്ന മരിയ ജയിംസിനെ വീട്ടില്‍ നിന്ന് ആരും തട്ടിക്കൊണ്ട് പോയതല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃതമായ സൂചനയുണ്ടോയെന്ന ചോദ്യത്തിന് അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. കാട്ടിലും കടലിലും മറ്റും അന്വേഷിച്ച് നടന്നാല്‍...

ജെസ്‌ന ചെന്നൈയില്‍ എത്തിയെന്ന് കടുയുടമയായ മലയാളി; എരുമേലി പോലീസിനെ വിവരം അറിയിച്ചിട്ടും അന്വേഷിച്ചില്ലെന്ന്

ചെന്നൈ: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന ചെന്നൈയിലെത്തിയിരുന്നുവെന്ന് സൂചന. അയനാപുരത്ത് ജെസ്നയെ കണ്ടെന്ന് കടയുടമയായ മലയാളിയുടെ വെളിപ്പെടുത്തല്‍. വെള്ളല സ്ട്രീറ്റിലെ കടയില്‍ നിന്ന് ഫോണ്‍ചെയ്തിരുന്നുവെന്നും കടയുടമ പറഞ്ഞു. എരുമേലി പൊലീസിനെ വിവരം അറിയിച്ചിട്ടും അന്വേഷിച്ചില്ലെന്ന് കടയുടമ ആരോപിച്ചു. എന്നാല്‍ വിവരം അറിയിച്ചത് പാരിതോഷികം...

‘ജെസ്‌നയെ കണ്ടെത്താം’ വിവിധ സ്ഥലങ്ങളില്‍ വിവരശേഖരണപ്പെട്ടികള്‍ സ്ഥാപിച്ച് പോലീസ്…

പത്തനംതിട്ട: ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്നയെ കണ്ടെത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി പൊലീസ്. ഇതിന്റെ ഭാഗമായി ജെസ്‌ന പഠിച്ചിരുന്ന കോളേജിലും പരിസര പ്രദേശങ്ങളിലും പോലീസ് വിവരശേഖരണപ്പെട്ടികള്‍ സ്ഥാപിച്ചു. അന്വേഷണത്തിന് സഹായകമായ വിവരം ജനങ്ങളില്‍ നിന്ന് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് പുതിയ നീക്കം. കാഞ്ഞിരപ്പള്ളിയിലെ...

ചെങ്കല്‍പ്പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ല; അണ്ണാനഗര്‍ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു

ചെന്നൈ: തമിഴ്നാട്ടില്‍ കാഞ്ചീപുരം ചെങ്കല്‍പ്പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ട റാന്നിയില്‍ നിന്ന് കാണാതായ ജെസ്നയുടേതല്ലെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ചെന്നൈ അണ്ണാനഗര്‍ സ്വദേശിയുടേതാണ്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മെയ് 26 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. നേരത്തെ തന്നെ ജെസ്നയുടെ സഹോദരന്‍...
Advertismentspot_img

Most Popular