Tag: indian

അതിര്‍ത്തിയില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍

ശ്രീനഗര്‍: അതിര്‍ത്തിരേഖയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന്‍ സൈന്യം അപേക്ഷിച്ചതായി ബിഎസ്എഫിന്റെ വെളിപ്പെടുത്തല്‍. രണ്ടുദിവസമായി തുടരുന്ന വെടിവെയ്പ്പില്‍ പാക് ബങ്കറുകള്‍ വ്യാപകമായി തകര്‍ക്കപ്പെടുകയും ഒരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് പാകിസ്താന്‍ സൈന്യം അപേക്ഷയുമായി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍...

ഇവിടെ അങ്ങയുടെ നിരവധി ആരാധകരുണ്ട്… ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് അര്‍ജുന്‍ കപൂര്‍

പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. മാന്‍ഡ്രിഡില്‍ വച്ച് റൊണാള്‍ഡോയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചപ്പോഴാണ് അര്‍ജുന്‍ അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചത്. കൂടാതെ ലിവര്‍പൂളിനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മാച്ചില്‍ റൊണാള്‍ഡോയ്ക്ക് ആശംസകളറിയിക്കാനും അര്‍ജുന്‍ കപൂര്‍ മറന്നില്ല....

ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗം വിസ്മയിപ്പിക്കുന്നു; അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ഇരട്ടിയിലധികമായി വളരുമെന്നും എഡിബി

മനില: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചയുടെ വേഗം വിസ്മയിപ്പിക്കുന്നുവെന്നും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ഇരട്ടിയിലധികമായി വളരുമെന്നും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് ( എ.ഡി.ബി). ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ യാസുയുകി സവാദയാണ്...

ലോകത്തിലെ തന്നെ മലിനമായ ആദ്യ പതിനാല് നഗരങ്ങളും ഇന്ത്യയില്‍!!! കേരളത്തില്‍ മലിനീകരണം കുറഞ്ഞു

ന്യൂഡല്‍ഹി: ലോകത്തിലെ മലിനമായ ആദ്യ പതിനാലു നഗരങ്ങളും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് ഓഗനൈസേഷനാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ആറ് വഷങ്ങളില്‍ എറ്റവും അധികം മലിനീകരണം രേഖപ്പെടുത്തിയ ഡല്‍ഹി നിലവില്‍ ആറാം സ്ഥാനത്താണ്. ഡല്‍ഹിയില്‍ 2015 ന് ശേഷം മലിനീകരണം വീണ്ടും രൂക്ഷമായി...

കൊറിയകളെ മാതൃകയാക്കണം; ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണം..! ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് സംഭവിച്ചില്ലേ…?

ഇസ്‌ലാമാബാദ്: ആരു തന്നെ പ്രതീക്ഷിക്കാത്ത, ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ, ഉത്തര- ദക്ഷിണ കൊറിയ ഒത്തുചേരല്‍ മാത്രൃകയാക്കി ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണമെന്ന് പാക്ക് മാധ്യമങ്ങള്‍. ഇരു കൊറിയന്‍ ഭരണാധികാരികളും ഒന്നിച്ച ചരിത്രമായ മുഹൂര്‍ത്തത്തിനാണു വെള്ളിയാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. അതുപോലെ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണമെന്നാണു പാക്ക്...

സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെ 500 ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു; കാശ്മീരി വിദ്യാര്‍ഥികള്‍ പിടിയില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെ 500 ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത 2 കശ്മീരി വിദ്യാര്‍ഥികള്‍ പിടിയില്‍. പഞ്ചാബില്‍ നിന്നാണ് ഡല്‍ഹി പൊലീസ് ഇവരെ പിടികൂടിയത്. പഞ്ചാബിലെ രാജ്പുരയിലെ ആര്യന്‍ ഗ്രൂപ്പ് ഓഫ് കോളെജില്‍ സിഎസ്ഇ വിദ്യാര്‍ഥിയായ ഷാഹിദ് മല്ല, ജലന്ദറിലെ സെന്റ്.സോള്‍ജ്യേഴ്സ് മാനേജ്മെന്റ്...

ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ

ഡല്‍ഹി: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ഇന്ത്യയുടെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐ എം എഫ് അറിയിച്ചു. ഏപ്രില്‍ 2018 ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കിലാണ് ഇക്കാര്യം പറയുന്നത്....

ഇന്ത്യയ്ക്ക് ഒരിക്കലും ക്യാഷ്‌ലെസ് സമൂഹമായി മാറാന്‍ കഴിയില്ല; മോദിയെ തള്ളി മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ഇന്ത്യ ക്യാഷ്ലെസ് ആകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദങ്ങള്‍ തള്ളി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. സങ്കേതിക രംഗത്ത് എത്ര പുരോഗതി കൈവരിച്ചാലും ഇന്ത്യയ്ക്ക് ഒരിക്കലും ക്യാഷ്ലസ് സമൂഹമായി മാറാന്‍ കഴിയില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ബോംബൈ സ്റ്റോക്ക് എക്സേചേഞ്ചില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു ഭാഗവതിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7