ന്യൂഡല്‍ഹി: ലോകത്തിലെ മലിനമായ ആദ്യ പതിനാലു നഗരങ്ങളും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് ഓഗനൈസേഷനാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ആറ് വഷങ്ങളില്‍ എറ്റവും അധികം മലിനീകരണം രേഖപ്പെടുത്തിയ ഡല്‍ഹി നിലവില്‍ ആറാം സ്ഥാനത്താണ്. ഡല്‍ഹിയില്‍ 2015 ന് ശേഷം മലിനീകരണം വീണ്ടും രൂക്ഷമായി വര്‍ദ്ധിക്കുകയുണ്ടായി.
നഗരത്തിന്റെ പി.എം 2.5 വാര്‍ഷിക ശരാശരി 292 മൈക്രോഗ്രാമാണ്. ഇത് ദേശീയ നിലവാരത്തിന്റെ 4.5 ഇരട്ടിയാണ്. കാണ്‍പൂരിലാണ് എറ്റവും മോശം കാലാവസ്ഥയുള്ളത് രണ്ടാം സ്ഥാനത്ത് ഫരീദാബാദും മുന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ യഥാക്രമം വരണാസി, ഗയ, പാട്‌ന എന്നിവയാണ് നിലവില്‍. കേരളത്തോടൊപ്പം ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും മലിനീകരണത്തിന്റെ അളവില്‍ നേരീയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.