Tag: hospital

അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: മരണശേഷം അവയവദാനം നടത്തിയവരുടെ അടുത്ത കുടുംബാംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി 'ഗിഫ്റ്റ് ഓഫ് ലൈഫ് ഫാമിലി കാര്‍ഡ്' നല്‍കാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി തീരുമാനിച്ചു. മരണപ്പെട്ട ദാതാവിന്റെ മാതാപിതാക്കള്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് ഈ ഉദ്യമമെന്ന്...

അത്യാഹിത വിഭാഗത്തില്‍ ഇസിപിആര്‍ ചികിത്സയിലൂടെ യുവാവിന് പുതുജീവനേകി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ഹൃദയമിടിപ്പ് നിലച്ച് അതീവ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച ചിറ്റൂര്‍ സ്വദേശി ജോസ് ബിജുവിന് (33 വയസ്) പുതുജീവന്‍ നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി. എക്‌സ്ട്രാകോര്‍പ്പോറിയല്‍ കാര്‍ഡിയോപള്‍മണറി റിസസ്സിറ്റേഷന്‍ (ഇസിപിആര്‍) എന്ന അത്യാധുനിക ചികിത്സാരീതിയിലൂടെയാണ് ഡോക്ടര്‍മാര്‍ ഇത് സാധിച്ചത്. എക്‌മോ (എക്‌സ്ട്രാ കോര്‍പ്പോറിയല്‍ മെമ്പ്രേന്‍...

സ്ഥിരമായി 4.50ന് ആംബുലന്‍സ് പോകുന്നു; പിന്തുടര്‍ന്ന് പരിശോധിച്ച മോട്ടോര്‍ വാഹന വകുപ്പ് കണ്ടത്….

തൃശ്ശൂര്‍: വൈകീട്ട് 4.50-ന് സ്ഥിരമായി ആംബുലന്‍സ് പോകുന്നുവെന്ന വിവരമറിഞ്ഞാണ് മോട്ടോര്‍വാഹന വകുപ്പ് പരിശോധനയ്‌ക്കെത്തിയത്. തൃശ്ശൂരിലെ ഒരു മെഡിക്കല്‍ കോളേജില്‍നിന്നാണ് ആംബുലന്‍സ് പുറപ്പെടുന്നത്. അലാറം മുഴക്കി ചീറിപ്പായുന്ന ആംബുലന്‍സിനെ അധികൃതര്‍ പിന്തുടര്‍ന്നു. നഴ്‌സിങ് കോളേജ് കവാടമെത്തിയതോടെ ആംബുലന്‍സിന്റെ അലാറം നിന്നു. ആംബുലന്‍സില്‍നിന്ന് പുറത്തിറങ്ങിയത് അത്യാഹിതക്കാരായിരുന്നില്ല, ഹോസ്റ്റലിലേക്ക് പോയ...

ഡോക്റ്റര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണം ഇന്നലെ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു....

എറണാകുളത്ത് പനി ബാധിച്ചയാള്‍ക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി

കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂനെ വൈറോളജി ഇസ്റ്റിറ്റിയൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ജനങ്ങള്‍ ഭയപ്പെടേണ്ട. എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി...

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ആളുമാറി ശസ്ത്രക്രിയ; ഡോക്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഏഴുവയസ്സുകാരന് ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഇടക്കാല ഉത്തരവില്‍ നിരീക്ഷിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ തീയേറ്ററില്‍ ജോലിയിലുണ്ടായിരുന്ന എല്ലാ...

കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍; വൃക്കകള്‍ തകരാറിലെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാണിയുടെ വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയാണ്. പകല്‍ സമയങ്ങളില്‍ ഓക്‌സിജനും രാത്രി വെന്റിലേറ്ററും ഉപയോഗിക്കുന്നുണ്ട്. ശ്വാസതടസം ഉണ്ട്. രക്തത്തില്‍ ഓക്‌സിജന്‍...

മര്‍ദനമേറ്റ ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍

തൊടുപുഴ: രണ്ടാനച്ഛന്റെ മര്‍ദനമേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. പള്‍സ് നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. വെന്റിലേറ്റര്‍ മാറ്റുന്നത് സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല....
Advertismentspot_img

Most Popular

G-8R01BE49R7