Tag: high court

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി...

പ്രതി അവശനിലയിലായിട്ടും റിമാന്‍ഡ് ചെയ്തത് എന്തിന്..? ഇടുക്കി മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം. പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത് എന്തിനാണ് എന്നാണ് അന്വേഷിക്കുന്നത്. മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാജ്കുമാറിനെ അവശനിലയിലായിട്ടും ആശുപത്രിയില്‍...

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി. അന്വേഷണത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാതെ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ചോദിച്ചു. അഫ്‌സല്‍, ഫൈസല്‍ എന്നിവര്‍ കൂടി കേസില്‍ പ്രതികളാണെന്ന് ഡിആര്‍ഐ...

പ്രളയം: ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍; അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ റിപ്പോര്‍ട്ടല്ലെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം

തിരുവനന്തപുരം: പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ റിപ്പോര്‍ട്ടല്ലെന്നും പ്രളയ ദുരിതനിവാരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം. ഇതെല്ലാം വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ശാസ്ത്രലോകം...

പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു....

സ്വന്തം കുടുംബത്തെപ്പറ്റിയാണെങ്കില്‍ ഇങ്ങനെ പറയുമോ..? ആരെക്കുറിച്ചും എന്തു പറയാമെന്നാണോ..? നിലപാടാണോ..? ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കേസ് പിന്‍വിലക്കണമെന്ന് ആവശ്യപ്പെട്ട പി.സി. ജോര്‍ജിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിയുടെ പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന ജോര്‍ജിന്റെ ഹര്‍ജി കോടതി തള്ളി. ഇതേതുടര്‍ന്ന് ഹര്‍ജി ജോര്‍ജ് പിന്‍വലിച്ചു. ഹര്‍ജിയിലും നടിയുടെ പേര്...

നടിയെ ആക്രമിച്ച കേസ്: ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. നേരത്തെ ദിലീപ് ഇതേ ആവശ്യം ഉയര്‍ത്തുകയും എന്നാല്‍ സിംഗിള്‍ ബെഞ്ച് ആവശ്യം തള്ളുകയും ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് ദിലീപ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍...

അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ബാങ്ക് അക്കൗണ്ടുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായിട്ടുള്ള എ.ടി.എം. തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ വിധി. പണം നഷ്ടപ്പെട്ടയാള്‍ക്ക് തുക നല്‍കേണ്ടത് ബാങ്കാണ്. ഇക്കാര്യത്തില്‍ യാതൊരു കാരണവശാലും ബാങ്കിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഹൈക്കോടതി...
Advertismentspot_img

Most Popular

G-8R01BE49R7