Tag: high court

പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി; പിണറായി സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി/ആലപ്പുഴ : ജനുവരി എട്ട്, ഒന്‍പത് തീയതികളിലെ ദേശീയ പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളത്തോടെ അവധി നല്‍കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നു കോടതി വിമര്‍ശിച്ചു. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക്, ആകസ്മിക അവധിയായി പരിഗണിച്ച്, ശമ്പളം...

ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണ്ടെന്ന് ഹൈക്കോടതി. ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളയാള്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ഈ വിഭാഗത്തില്‍ ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന 2017ലെ സുപ്രീംകോടതിവിധി മുന്‍നിര്‍ത്തിയാണ്...

പ്രതിയുടെ മുന്നിലൂടെ ഇരയ്ക്ക് കോടതിയിലെത്തേണ്ട സൗഹചര്യം; നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ നിയമിച്ചേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടത്താന്‍ വനിതാ ജഡ്ജിയെ നിയമിച്ചേക്കും. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ രജിസ്റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത്...

മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ ഇളവു തേടി സുരേന്ദ്രന്‍; സമാധാന അന്തരീക്ഷം തകര്‍ക്കുമോ എന്ന് കോടതി

മകര വിളക്ക് ദര്‍ശനത്തിന് ശബരിമലയില്‍ പോകാന്‍ ഇളവു തേടി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. താന്‍ കെട്ടു നിറച്ചിട്ടുണ്ടെന്നും ദര്‍ശനം നടത്തേണ്ടതുണ്ടെന്നും കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ സീസണില്‍ തന്നെ പോകണോ എന്നു ചോദിച്ച കോടതി ഏതെങ്കിലും ഒന്നാം തീയതി...

ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണോ? അവര്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ എന്ന് ഹൈക്കോടതി; വിശ്വാസികളാണെന്ന് സര്‍ക്കാരിന്റെ മറുപടി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗ്ഗയും വിശ്വാസികളാണോ എന്ന് ഹൈക്കോടതി. അവര്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ എന്നും കോടതി ചോദിച്ചു. പോലീസിനും സര്‍ക്കാരിനും മറ്റ് സംഘടനകള്‍ക്കും പ്രകടനം നടത്താനുള്ള സ്ഥമല്ല ശബരിമലയെന്നും അത് വിശ്വാസികളുടെ ഇടമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. യുവതീ പ്രവേശനവിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട്...

ശബരിമലയിലെ സാഹചര്യങ്ങള്‍ മാറി; ഇപ്പോള്‍ യാതൊരു പ്രശ്‌നവും ഇല്ല, ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സാഹചര്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി. ഇപ്പോള്‍ യാതൊരു പ്രശ്നവും നിലനില്‍ക്കുന്നില്ല. ദര്‍ശനത്തിന് പോകുന്നതിനിടെ പോലീസ് തടഞ്ഞെന്ന് ആരോപിച്ച് ചാലക്കുടി സ്വദേശികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം. ബിപിന്‍, ദിപിന്‍, അഖില്‍ എന്നിവരാണ് ദര്‍ശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് കോടതിയെ...

ശബരിമലയിലെ സ്ഥിതി പരിതാപകരം; എജിയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം,നിരോധനാജ്ഞ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാരനും വിമര്‍ശനം

കൊച്ചി: ശബരിമലയിലെ സ്ഥിതി പരിതാപകരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് ജനറലിനെ (എജി) രൂക്ഷമായി വിമര്‍ശിച്ച കോടതി, രേഖാമൂലം ഉത്തരവിടാത്തത് നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോടതി ഡിജിപിക്ക് കത്തയച്ചത് എന്ത് അടിസ്ഥാനത്തിലാണ്? കോടതി നിര്‍ദേശങ്ങള്‍ താങ്കള്‍ക്കു മനസ്സിലായോ? നടപ്പന്തലില്‍ സംഭവിച്ച കാര്യങ്ങളുടെ...

ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണുള്ളത്? ഇന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ വിശദീകരണം നല്‍കണം: ഹൈക്കോടതി

കൊച്ചി: ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണുള്ളത്? എന്ന് ഹൈക്കോടതി. ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരായി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. സുപ്രീംകോടതി വിധിയുടെ മറവില്‍ സന്നിധാനത്ത് നടക്കുന്നത് പൊലീസ് അതിക്രമമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇന്ന്...
Advertismentspot_img

Most Popular

G-8R01BE49R7