തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽനിന്നും ലഭിച്ച ഈന്തപ്പഴം സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ചില സ്ഥാപനങ്ങളിൽ വിതരണം ചെയ്തതായി വകുപ്പ് കസ്റ്റംസിനെ അറിയിച്ചു. ഇന്നു രാവിലെയാണ് ഈന്തപ്പഴ വിതരണത്തിന്റെ കണക്കുകൾ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റംസിനു കൈമാറിയത്. 17,000 കിലോ ഈന്തപ്പഴമാണ് യുഎഇയിൽനിന്ന് കോൺസുലേറ്റിലെത്തിച്ചത്. ഇതിൽ ഒരുഭാഗം...
തിരുവന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 4 മണിക്ക് കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.
റെയ്ഡില്‍ രേഖകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി ഫൈസലിനെ കൊച്ചിയിലെ...
ലൈഫ് മിഷൻ കരാറിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ് ഐ ആർ. കേസിൽ ലൈഫ് മിഷനെയാണ് സിബിഐ മൂന്നാം പ്രതിയാക്കിയിരിക്കുന്നത്. നിയമവിരുദ്ധമായാണ് യൂണിടാക്കും, സെയിൻ വെഞ്ചേഴ്സും വിദേശ ഏജൻസിയിൽ നിന്ന് പണം വാങ്ങിയതെന്നാണ് സിബിഐ നിലപാട്.
അതേ സമയം, കരാറിലെ അപാകതകൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് കേസിലെ...
യുഎഇ കോൺസുലേറ്റിൽനിന്ന് എത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥർ സിആപ്റ്റിൽ (കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്) പരിശോധന നടത്തുന്നു. കൊച്ചി യൂണിറ്റിൽനിന്ന് എത്തിയ ഉദ്യോഗസ്ഥർ ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി.
കോൺസുലേറ്റിൽനിന്ന് 32 മതഗ്രന്ഥങ്ങളുടെ...
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാൻ അനുമതിയുണ്ട്. നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് സ്വപ്ന കോടതിയെ അറിയിച്ചു. അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ...
ബെംഗളൂരു: ലഹരി റാക്കറ്റ് കേസിൽ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗൽറാണിയുടെയും ഐടി ജീവനക്കാരൻ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി. നടിക്കെതിരായ കുറ്റമെന്തെന്നു സിസിബി വ്യക്തമാക്കിയിട്ടില്ലെന്നു സഞ്ജനയുടെ അഭിഭാഷകൻ വാദിച്ചു. ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു വിഡിയോ കോൺഫറൻസിലൂടെ...
കുറ്റ്യാടി: കരിപ്പൂരില്‍നിന്നു തട്ടിക്കൊണ്ടുപോയ കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ സ്വര്‍ണക്കടത്തുസംഘം അതിക്രൂരമായി മര്‍ദിച്ചെന്നു മൊഴി. റിയാസിനെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും സംസാരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്. കൊടുവള്ളി കേന്ദ്രമായ സ്വര്‍ണക്കടത്തു സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
തനിക്കു മര്‍ദനമേല്‍ക്കാത്ത ശരീരഭാഗങ്ങളില്ലെന്നാണ് റിയാസിന്റെ മൊഴി. ദേഹമാസകലം ചതവേറ്റിട്ടുണ്ട്. ദുബായിലുളള...
കൊച്ചി: മന്ത്രി കെ.ടി.ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ ഹാജരായി. രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ജലീല്‍ എത്തി. സ്വകാര്യ വാഹനത്തിലാണ് എത്തിയത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചു എന്നാണ് വിവരം.
എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രിയെ...