Tag: Gold smuggling

ലോക്കര്‍ എടുത്തുനല്‍കിയത് ശക്തമായ തെളിവ്; ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ മൊഴി എതിര്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ മറച്ചുവച്ച വിവരങ്ങള്‍ പുറത്തുവന്നതു ഡിജിറ്റല്‍ തെളിവുകളിലൂടെയാണ്. ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള വാട്സാപ് ചാറ്റുകള്‍ പണമിടപാടിലെ പങ്കിനു തെളിവായി. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിന് എതിരാണ്. സ്വപ്നയ്ക്ക് ലോക്കര്‍ എടുത്തുനല്‍കിയതും ശിവശങ്കറിനെതിരെ ശക്തമായ തെളിവാകും. ലോക്കറില്‍ ഒരുകോടി രൂപ...

സ്വർണക്കടത്ത്:മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണം

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല. കേസിൽ അഴിമതി നടത്തിയത് മുഖ്യമന്ത്രിയാണ്. നാണംകെട്ട കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവെക്കണമെന്നും, അധികാരത്തിൽ തുടരാൻ പിണറായി വിജയന് അവകാശമില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു .

സ്വപ്ന പദ്ധതികളുടെ കാവലാൾ, മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍, അധികാരകേന്ദ്രം; ഒടുവില്‍ സംഭവിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി ഭരണനിര്‍വഹണത്തില്‍ പൂര്‍ണനിയന്ത്രണം ഉണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് കേരളത്തിൽ ഏറെ വിവാദമായ സ്വര്‍ണക്കടത്തു കേസിലെ പ്രതിസ്ഥാനത്തേക്ക് എം. ശിവശങ്കര്‍ ഐഎഎസ് എത്തിയത്. മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതികള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നത് ശിവശങ്കര്‍ ആയിരുന്നു. സ്പ്രിങ്‌ളര്‍ വിവാദത്തില്‍ ശിവശങ്കര്‍ ആരോപണവിധേയനായെങ്കിലും...

എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്

എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു അറസ്റ്റ് ഉടൻ ഉണ്ടായേക്കും. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണിത്.

എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി:അറസ്റ്റിന് തടസ്സമില്ല

തള്ളിയത് കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകൾ ശിവശങ്കറിന്റെ അറസ്റ്റിന് തടസ്സമില്ല അന്വേഷണ ഏജൻസികൾക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി

ലൈഫിലെ കമ്മിഷനു കരിഞ്ചന്തയിൽ നിന്ന് ഡോളർ വാങ്ങി നൽകി: നിർണായക മൊഴി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ നിർമാണക്കരാർ ലഭിച്ചതിനു കമ്മിഷൻ നൽകാൻ ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നെന്നു യൂണിടാക് നിർമാണക്കമ്പനി ഉടമ സന്തോഷ് ഈപ്പന്റെ മൊഴി. മൂന്നുലക്ഷം ഡോളര്‍ കൊച്ചിയില്‍ നിന്നും ഒരുലക്ഷം ഡോളർ തിരുവനന്തപുരത്തുനിന്നും വാങ്ങി. കരിഞ്ചന്തയില്‍ നിന്ന് ഡോളര്‍ വാങ്ങി...

സ്വര്‍ണക്കടത്ത് കേസ് പ്രതി റബ്ബിന്‍സ് ഹമീദ് നെടുമ്പാശേരിയില്‍ അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി റബ്ബിന്‍സ് ഹമീദ് നെടുമ്പാശേരിയില്‍ അറസ്റ്റില്‍.യു.എ.ഇ പൊലീസ് അറസ്റ്റ് ചെയ്ത റബ്ബിന്‍സിനെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ റബ്ബിന്‍സിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

ലൈഫ് മിഷന്‍ കേസില്‍ തിടുക്കം വേണ്ടെന്ന് സിബിഐക്ക് കേന്ദ്ര നിര്‍ദേശം

ഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ തിടുക്കം വേണ്ടെന്ന് സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ലൈഫ് മിഷന്‍ കേസില്‍ കോടതിയില്‍ നിന്നും ഇനി തിരിച്ചടിയുണ്ടാകാതെ നോക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സിബിഐയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. അതേസമയം, കേസില്‍...
Advertismentspot_img

Most Popular

G-8R01BE49R7