തിരുവനന്തപുരം:കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്ത്‌നിന്നും നീക്കം ചെയ്യുന്നതിന് ഭരണഘടനയുടെ 179 -ാം അനുച്ഛേദം (സി) ഖണ്ഡപ്രകാരമാണ് നോട്ടീസ് നല്‍കിയത്.
'തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായി എന്‍.ഐ.എ. സംശയിക്കുന്ന കുറ്റവാളികളുമായി കേരള നിയമസഭാ സ്പീക്കര്‍...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തേടുന്ന ഫൈസല്‍ ഫരീദ് സ്വര്‍ണക്കടത്ത് റാക്കറ്റിലെ ഫെസിലിറ്റേറ്ററാണെന്ന് കണ്ടെത്തല്‍. ഗള്‍ഫില്‍ സ്വര്‍ണം സംഘടിപ്പിക്കല്‍, ഡിപ്ലൊമാറ്റിക് ബാഗേജിലെ പാക്കിംഗ് എന്നിവ ഫൈസലിന്റെ ഉത്തരവാദിത്തമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
മുമ്പും നിരവധി തവണ ഫൈസല്‍ ഇത്തരത്തില്‍ സ്വര്‍ണം പാക്ക് ചെയ്ത് കടത്തിയിട്ടുണ്ട്....
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഫ്‌ലാറ്റ് ബുക്ക് ചെയ്തു കൊടുത്ത മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താന്‍ സഹായിച്ചത് ഐടി സെക്രട്ടറി എം.ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തിയിട്ടും, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിട്ടും അരുണിന് സര്‍ക്കാരില്‍ പ്രധാന ചുമതലകള്‍...
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ജ്വല്ലറി ഉടമ കസ്റ്റഡിയില്‍. കേസില്‍ അറസ്റ്റിലായ പ്രതികള്‍ കടത്തികൊണ്ടുവന്ന സ്വര്‍ണം വാങ്ങിയത് ഇദ്ദേഹമാണെന്നാണ് കണ്ടെത്തല്‍. ദുബായില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം സ്വര്‍ണം എത്തിച്ചത് ജ്വല്ലറികള്‍ക്ക് വില്‍ക്കാനാണെന്നും സ്വര്‍ണക്കടത്തിനായി സമാഹരിച്ചത് എട്ട് കോടി രൂപയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
റമീസ്,...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. സ്വര്‍ണക്കടത്തിന് പണം മുടക്കിയ മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് പിടിയിലായത്. അതിനിടെ സ്വര്‍ണം വാങ്ങാന്‍ വിപുലമായ ധനസമാഹരണം നടത്തിയതായി കണ്ടെത്തി. പലരില്‍ നിന്നായി ശേഖരിച്ചത് 9 കോടി രൂപയാണ്. ഇവിടെ വില്‍പനമൂല്യം...
തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് ആവശ്യപ്പെട്ടു മന്ത്രി കെ.ടി. ജലീല്‍ അങ്ങോട്ടു വിളിച്ചെങ്കില്‍ അതു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോക്കോളിന്റെ ലംഘനം.
1000 കിറ്റുകള്‍ യുഎഇ കോണ്‍സുലേറ്റിന്റെ ചെലവില്‍ കണ്‍സ്യൂമര്‍ഫെഡില്‍ നിന്നു സംഘടിപ്പിച്ചു 2 പഞ്ചായത്തുകളില്‍ വിതരണം ചെയ്‌തെന്നും അതിനാണു താന്‍...
കൊച്ചി: മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനെക്കുറിച്ചും എൻഐഎ അന്വേഷണം. അരുണിന്റെ ബിസിനസ് സംരംഭങ്ങളിൽ, കള്ളക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി ഫൈസൽ ഫരീദ് പണം മുടക്കിയെന്ന സൂചനകളെത്തുടർന്നാണിത്. അരുണിനെ എൻഐഎ ചോദ്യം ചെയ്യും.
അരുണിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഒന്നര വർഷം മുൻപ് മുഖ്യമന്ത്രിയുടെ ഓഫിസിന് സൂചന...