തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് ബന്ധമില്ലെന്ന് രണ്ടാം പ്രതി സ്വപ്‌ന സുരേഷ്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിലാണ് എന്‍.ഐ.എ അന്വേഷണം വന്നതെന്നും സ്വപ്‌ന ജാമ്യാപേക്ഷയില്‍ പറയുന്നു.
സ്വര്‍ണക്കടത്തിനായി പണം സമാഹരിച്ചതിലോ മറ്റ് സംവിധാനം ഒരുക്കിയതിലോ...
ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളം വിടാൻ സഹായിച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വ്യവസായി കിരണ്‍ മാര്‍ഷല്‍.സ്വർണക്കടത്ത് കേസിലെ പ്രതികളുമായി പരിചയമില്ല. അവരെ സഹായിച്ചിട്ടുമില്ല. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും കിരൺ പറഞ്ഞു.
പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ പിണറായി വിജയൻ...
സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഒളിവ് ജീവിതം വിവാദത്തില്‍. തിരുവനന്തപുരത്തുനിന്ന് കടന്ന സ്വപ്‌ന രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് ചേര്‍ത്തല തുറവൂര്‍ പള്ളിത്തോട് സ്വദേശി കിരണ്‍ മാര്‍ഷല്‍ എന്നയാളുടെ വീട്ടിലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴയിലെ സി.പി.എം നേതാക്കളുമായും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി അടുത്ത...
സ്വര്‍ണക്കടത്തുകേസില്‍ പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ മൂന്നു ദിവസങ്ങളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ബുര്‍ക്ക ധരിച്ചാണ് ഇവര്‍ എത്തിയതെന്നാണ് സൂചന. താനും സ്വപ്നയുമായി...
തിരുവനന്തപുരം: ഐഎഎസ് കേഡറിനു സമാനമായി സര്‍ക്കാര്‍ രൂപീകരിച്ച മാനേജ്‌മെന്റ് കേഡറിലെ ആദ്യ മൂന്നു പേരിലൊരാളാണു താനെന്നു മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ അവകാശപ്പെടുന്ന വിഡിയോ പുറത്ത്.
ഒരു വര്‍ഷം മുന്‍പുള്ള ടെഡ്എക്‌സ് പ്രഭാഷണ പരമ്പരയിലാണ് സര്‍ക്കാര്‍ പോലും ഇതുവരെ പറയാത്ത കാര്യം...
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധത്തെ കുറിച്ച് എന്‍ഐഎയ്ക്കു പുറമേ പൊലീസും പരിശോധിക്കുന്നു. തീവ്രവാദവിരുദ്ധ സ്‌ക്വാഡിനാണ് അന്വേഷണ ചുമതല. സ്വര്‍ണക്കടത്തിന് പിന്നില്‍ ഹവാല സംഘമെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എന്‍ഐഎയുടെ എഫ്‌ഐആറില്‍ പറയുന്നത് കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ പിന്നില്‍ തീവ്രവാദസംഘടനകളെന്നാണ്. സ്വര്‍ണക്കടത്തിലൂടെയുള്ള സാമ്പത്തിക ലാഭം...
കൊച്ചി: നയതന്ത്ര പാഴ്‌സലില്‍ കള്ളക്കടത്തു സ്വര്‍ണം അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചു. ഫൈസല്‍ ഫരീദിന്റെ പേരില്‍ ചില പാഴ്‌സലുകള്‍ അയച്ചത് ഇപ്പോള്‍ ദുബായിലുള്ള റബിന്‍സാണെന്ന് പിടിയിലായ ജലാല്‍ മുഹമ്മദ് മൊഴി നല്‍കി.
നേരത്തേതന്നെ, കസ്റ്റംസ്...