കൊച്ചി: കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന്റെ സ്ഥലംമാറ്റ ഉത്തരവില്‍ അപാകതകള്‍. ധൃതിപിടിച്ച് ഉണ്ടാക്കിയതാണ് ഉത്തരവ് എന്നു വെളിവാകുന്ന തരത്തിലുള്ള തെറ്റുകളാണ് ഉത്തരവിലുള്ളത്. സ്ഥലംമാറ്റ ഉത്തരവില്‍ രണ്ടു സ്ഥലത്ത് അനീഷ് പി രാജനെ അവള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
ബുധനാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്....
കൊച്ചി :നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെ .നാഗ്പൂരിലേക്ക് സ്ഥലംമാറ്റി. ഒന്നരവര്‍ഷമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അനീഷ്, നയതന്ത്ര ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ്.
...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനം. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇത് സംബന്ധിച്ച നടപടി ഉടൻ ഉണ്ടാകും.
കോൺസുലേറ്റ് സ്വർണക്കടത്ത് അറ്റാഷെയുടെ...
കൊച്ചി: അറസ്റ്റിലേക്കു നീങ്ങുമായിരുന്ന ഘട്ടത്തിലും എം. ശിവശങ്കറിനു രക്ഷയായത് സ്വപ്‌നാ സുരേഷുമായുള്ള അഗാധമായ അടുപ്പം. വഴിവിട്ടു പല കാര്യങ്ങളും ചെയ്തുകൊടുത്തത് ഈ ബന്ധം കൊണ്ടാണെന്നു സ്ഥാപിച്ചെടുക്കാന്‍ ശിവശങ്കറിനു കഴിഞ്ഞെന്നാണു വിവരം. കസ്റ്റംസും എന്‍.ഐ.എയും ശേഖരിച്ച തെളിവുകള്‍ ഇതിനു തുണയാകുകയും ചെയ്തു.
കുടുബസുഹൃത്ത് എന്ന നിലയിലായിരുന്നു തങ്ങളുടെ...
കൊച്ചി : ഭീകരബന്ധം ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സ്വര്‍ണക്കടത്തു സംഘം ചതിയില്‍പ്പെടുത്തിയെന്നു സംശയം. എന്‍ഐഎയുടെ മാരത്തണ്‍ ചോദ്യം ചെയ്യലിനിടയില്‍ ശിവശങ്കര്‍ നടത്തിയ തുറന്നു പറച്ചിലുകളാണ് ഈ സൂചന നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്ന, സന്ദീപ്,...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു. ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച 10 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍നിന്ന് പുറത്തുവിട്ടത്. അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.
ചോദ്യംചെയ്യലിന് വിധേയനാകാന്‍...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സരിത്ത് തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടെത്തല്‍.
കൂടാതെ, രാജ്യത്തും പുറത്തുമുള്ള ഉന്നത സ്വാധീനമുള്ള വ്യക്തിത്വങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്ന ഗൗരവമായ പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
പല തലങ്ങളിലും വലിയ സ്വാധീനമുള്ള വ്യക്തികള്‍...