Tag: godl smuggling

സ്വര്‍ണക്കടത്ത്: മന്ത്രിയെ ചോദ്യം ചെയ്തതിന് പിന്നാലെ എന്‍ഐഎ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ സി-ആപ്റ്റില്‍...

മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിന് എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിലേക്ക് മന്ത്രി ജലീലിന്റെ വാഹനം വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചോദ്യം ചെയ്യലിന് എത്തിയത് സ്വകാര്യവാഹനത്തിലാണെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നു. മന്ത്രിയെ ഇന്നലെ രാവിലെ എറണാകുളത്തെ...

ശിവശങ്കറും സ്വപ്‌നയും ഒരുമിച്ച് നിരവധി ബംഗളൂരു യാത്രകള്‍; ശാസ്ത്രജ്ഞന്മാരെ കണ്ടു

സ്വർണക്കടത്ത് അന്വേഷണം വിദേശത്തേക്ക് വ്യാപിച്ചതോടെ നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ള ഉന്നതവ്യക്തികളെ ഉടൻ ചോദ്യംചെയ്തേക്കുമെന്ന് എൻ.ഐ.എ. വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. എൻ.ഐ.എ. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ബഹിരാകാശപാർക്ക് ആശയത്തെക്കുറിച്ചുള്ള പ്രാരംഭ ചർച്ചയുടെ അവസരത്തിൽത്തന്നെ ശിവശങ്കർ നടത്തിയ ബെംഗളൂരു യാത്രകളെക്കുറിച്ച് വിവിധ അന്വേഷണ ഏജൻസികൾ ആഴത്തിലുള്ള അന്വേഷണം തുടങ്ങി. ഈ...

ഒരുതരത്തിലുമുള്ള അഴിമതിയും പ്രോത്സാഹിപ്പിക്കരുത്; സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ അകറ്റി നിര്‍ത്തണം; എല്ലാ മന്ത്രിമാരുടെയും സ്റ്റാഫുകളെ കോടിയേരി വിളിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം നാളെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗം വിളിച്ചത്. പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജീവനക്കാരോട് സിപിഎം ആവശ്യപ്പെടും. ഒരുതരത്തിലുമുള്ള അഴിമതിയും പ്രോത്സാഹിപ്പിക്കരുത്, സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ അകറ്റി നിര്‍ത്തണം...
Advertismentspot_img

Most Popular

G-8R01BE49R7