Tag: enquiry

ഹനാൻ്റെ വാഹനാപകടം മനപൂര്‍വ്വം സൃഷ്ടിച്ചതോ? പെണ്‍കുട്ടിയുടെ സംശയങ്ങളില്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്

കൊടുങ്ങല്ലൂര്‍: മത്സ്യം വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തിയതിന്റെ പേരില്‍ ജനശ്രദ്ധ നേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് സംഭവിച്ച വാഹനാപകടം മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു. ഹനാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടം സംബന്ധിച്ച് അന്വേഷിക്കുന്നതെന്ന് മതിലകം പോലീസ് അറിയിച്ചു. ഈ മാസം മൂന്നിന് പുലര്‍ച്ചെ കോഴിക്കോട് നിന്ന്...

നടപടി വൈകുന്നത് മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍; ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു

കൊച്ചി: മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ നടപടി വൈകുന്നതെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരിയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസന്വേഷണത്തിന്റെ എല്ലാ വിവരങ്ങളും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പിന് ഹാജരാകാന്‍...

കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന് കോണ്‍വെന്റ് അധികൃതര്‍; മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്

കൊല്ലം: പത്തനാപുരത്ത് കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റ് അധികൃതരുടെ മൊഴി. സിസ്റ്റര്‍ സൂസന്‍ മാത്യുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും കോണ്‍വെന്റ് അധികൃതര്‍ മൊഴി നല്‍കി. കന്യാസ്ത്രീ രണ്ട് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് കന്യാസ്ത്രീയുടെ...

കമ്പാകക്കാനം കൂട്ടക്കൊലക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം; അന്വേഷണം ഊര്‍ജിതമാക്കി

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തില്‍ അന്വേഷണ സംഘം. കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ ഫോണ്‍ വിവരങ്ങളിലൂടെയും വിവിധ ശാസ്ത്രീയ പരിശോധനകളിലൂടെയുമാണ് നിലവില്‍ പിടിയിലായ പ്രതികളെ കണ്ടെത്തിയത്. മന്ത്രവാദവും പണമിടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി...

വണ്ണപ്പുറം കൂട്ടക്കൊല: അര്‍ജുന്റെ തലയില്‍ 17 വെട്ടുകള്‍, പ്രതികള്‍ക്കും പരിക്കേറ്റതായി സംശയം, വീട്ടില്‍ നിന്ന് 30 പവന്‍ നഷ്ടപ്പെട്ടു

തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് നിഗമനം. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം...

ജെസ്‌നയ്ക്കായി അന്വേഷണ സംഘം കുടകില്‍ പരിശോധന നടത്തി; അന്വേഷണം ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്നയെ തേടി അന്വേഷണസംഘം കര്‍ണാടകയിലെ കുടകില്‍ തിരച്ചില്‍ നടത്തി. പൊലീസ് ശേഖരിച്ച ചില ഫോണ്‍കോളുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവിടെ തിരച്ചില്‍ നടത്തിയത്. കുടക്, മടിച്ചേരി എന്നിവിടങ്ങളിലെ 15 വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ജെസ്ന അവിടെയെത്തിയെന്നതിന് സൂചനയൊന്നും...

ജെസ്‌നയോട് രൂപസാദൃശ്യം; പുറത്തിറങ്ങാന്‍ പറ്റാതെ പതിനേഴുകാരി അലീഷ

കോട്ടയം: മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ജെസ്നക്കായി പോലീസ് ഊര്‍ജിത അന്വേഷണം നടത്തുകയാണ്. എന്നാല്‍ ജെസ്‌ന മുണ്ടക്കയം മേഖലയില്‍ ഉണ്ടെന്ന പ്രചാരണം വ്യാപകമാവുമ്പോള്‍ ഏറെ ബുദ്ധിമുട്ടുകയാണ് മുണ്ടക്കയം വെള്ളനാടി സ്വദേശിയായ അലീഷ. ജെസ്നയെ കാണാതായ വാര്‍ത്ത പ്രചരിച്ചതു മുതല്‍ അലീഷയ്ക്കു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് ബന്ധുക്കള്‍...

അഭിമന്യുവുമായി അടുപ്പമുള്ള ഒരാള്‍ ഗൂഢാലോചനയില്‍ പങ്കാളി? ഫോണ്‍ വിളികള്‍ അഭിമന്യുവിനെ കോളേജില്‍ എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം!!!

കൊച്ചി: മഹാരാജാസ് കോളജ് ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ യു.എ.പി.എ ചുമത്താന്‍ കേരളാ പൊലീസ് നിയമോപദേശം തേടി. കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറുന്നതിനുള്ള ആദ്യപടിയാണിതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഹൈക്കോടതിയില്‍...
Advertismentspot_img

Most Popular

G-8R01BE49R7