Tag: election

മോദിയും അമിത്ഷായും വയനാട്ടില്‍ എത്തും

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ദേശീയശ്രദ്ധ നേടിയ വയനാട്ടില്‍ ഇത്തവണ തീപാറുന്ന പ്രചാരണമാവും നടക്കുക. രാഹുല്‍ഗാന്ധി വ്യാഴാഴ്ച പത്രിക നല്‍കാനെത്തും. ഇതോടെ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗം ആവേശക്കൊടുമുടിയേറും. ഇതിന് പിന്നാലെ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കം മണ്ഡലത്തിലെത്തുമെന്നാണ്...

തൃശൂരില്‍ വെടിക്കെട്ടൊരുക്കാന്‍ അമിത്ഷായുടെ തന്ത്രം..!!! സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ഥിയായേക്കും

തൃശ്ശൂര്‍: നടനും രാജ്യസഭാ എംപിയുമായി സുരേഷ് ഗോപിയെ തൃശ്ശൂരില്‍ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ ധാരണ. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ ദേശീയനേതൃത്വം ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് ദില്ലിയില്‍ നിന്നും വരുമെന്നാണ് സംസ്ഥാന നേതൃത്വം...

കോട്ടയത്തിന്റെ സമഗ്ര വികസനത്തിന് ജോസ് കെ. മാണിക്ക് കൂട്ടായി ചാഴിക്കാടന്‍ വേണം; 1000 കോടിയുടെ പദ്ധതി തുടര്‍ച്ചയ്ക്കായി പൊരുതാന്‍ യുഡിഎഫ്

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടേറുമ്പോള്‍ ഇത്തവണ തോമസ് ചാഴിക്കാടന്‍ വിജയിച്ചാല്‍ അടുത്ത 5 വര്‍ഷം കോട്ടയത്തിന് രണ്ട് എം പിമാരായിരിക്കുമെന്നാണ് കോട്ടയത്ത് യു ഡി എഫിന്റെ വാഗ്ദാനം. അഞ്ചും അഞ്ചും ചേര്‍ന്നാല്‍ ആകെ 10 കോടി, കോട്ടയത്തിന്റെ സമഗ്ര വികസനത്തിനുള്ള അടിസ്ഥാന ഫണ്ടായി ഇത്...

അശ്ലീല പരാമര്‍ശം: വിജയരാഘവനെതിരേ രമ്യ ഹരിദാസ്

ആലത്തൂര്‍: അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആശയപരമായ പോരാട്ടമാണ് ആലത്തൂരില്‍ നടക്കുന്നത്. അതിനിടെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണെന്നാണ് രമ്യ ഹരിദാസ് ചോദിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ പെട്ട വനിതാ സ്ഥാനാര്‍ത്ഥിയാണ് താനെന്നും സ്ത്രീ...

രമ്യാ ഹരിദാസിനെ അവഹേളിച്ച് സിപിഎം

പൊന്നാനി: ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരേ മോശം പരാമര്‍ശവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാന്‍പോയിരുന്നു, അതിനാല്‍ ആ കുട്ടിയുടെ കാര്യം ഇനി എന്താകുമെന്ന് പറയാനാകില്ല' എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഭാഗമായി...

പരിസ്ഥിതി പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ചു; മണ്‍റോ തുരുത്തുകാരുടെ നിലനില്‍പ്പിന് ബാലഗോപാല്‍ ജയിക്കണം

കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാല്‍ ലോക്‌സഭയിലെത്തുന്നത് മണ്‍റോ തുരുത്തുകാര്‍ക്ക് അവരുടെ നിലനില്‍പ്പിന്റെ വിജയമാകും. കൊല്ലത്തുനിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാല്‍ മണ്‍റോ തുരുത്ത് എന്ന ഭൂപ്രദേശത്തിന്റെയും ജനങ്ങളുടെയും അതിജീവനത്തിനായും നടത്തിയ സമാനതകളില്ലാത്ത ഒരു പോരാട്ടമുണ്ട്. അത് ഇന്നും തുടരുന്നു....

നാല് കാശിനു വേണ്ടി വര്‍ഗീയതയുമായി കൂട്ടുപിടിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകും: പിണറായി വിജയന്‍

തൃശ്ശൂര്‍: നാലു കാശിനും കുറച്ചു വോട്ടിനും വേണ്ടി ഏത് വര്‍ഗീയതയുമായും സമരസപ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ഥിക്കുവേണ്ടി സംഘടിപ്പിച്ച പ്രാചരണ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതിന്റെ ഫലമായി മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുമെന്നും പിണറായി വിമര്‍ശിച്ചു. പ്രബലമായി...

രാഹുല്‍ വയനാട്ടിലേക്ക് വരുന്നത് അമേഠിയില്‍ പരാജയപ്പെടുമെന്ന് പേടിച്ച്; 20 സീറ്റിലും എല്‍ഡിഎഫ് ജയിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: അമേഠിയില്‍ പരാജയപ്പെടുമെന്ന ഭയത്താലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ കേരളത്തില്‍ ഇടതുമുന്നണിയുടെ വിജയസാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും കേരളത്തിലെ ഇരുപതുസീറ്റുകളിലും ഇടതുമുന്നണി വിജയിക്കുമെന്നും കോടിയേരി പറഞ്ഞു. സ്വന്തം ലോക്സഭ മണ്ഡലത്തില്‍ ആത്മവിശ്വാസമില്ലാത്ത രാഹുല്‍ഗാന്ധിക്ക്...
Advertismentspot_img

Most Popular