Tag: election

വെള്ളാപ്പള്ളി നടേശനല്ല വയനാട്ടില്‍ വോട്ട് ചെയ്തത്; അദ്ദേഹം പലസമയത്തും പലതും പറയും: തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശനല്ല വയനാട്ടില്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പല സമയത്ത് പല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു....

പിണറായി പങ്കെടുക്കുന്ന പരിപാടിക്ക് മീണയുടെ വിലക്ക്; നടപടിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അസംതൃപ്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിലക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ...

പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലീസ് അസോസിയേഷന്‍ സ്വാധീനിച്ചെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും പറയുന്നു. ഇന്നലെയാണ് ഇന്റലിജന്‍സ് മേധാവി വിനോദ് കുമാര്‍ നാല് പേജുള്ള റിപ്പോര്‍ട്ട് ലോകനാഥ് ബെഹ്‌റക്ക് കൈമാറിയത് പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ...

ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു; മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് പത്തനംതിട്ടയില്‍ കണ്ടതെന്ന് സുരേന്ദ്രന്‍

കൊച്ചി: മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് പത്തനംതിട്ടയില്‍ കണ്ടതെന്ന് അവിടെ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍. പത്തനംതിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ചത് ഒരേ വികാരം തന്നെയെന്നും അദ്ദേഹം പറയുന്നു. ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും...

എറണാകുളത്ത് റീ പോളിങ് നടക്കുന്നു

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എണ്‍പത്തിമൂന്നാം നമ്പര്‍ ബൂത്തിലെ റീ പോളിങ് ആരംഭിച്ചു. ഏപ്രില്‍ 23ന് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീ പോളിങ് നടത്തുന്നത്. പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ യന്ത്രത്തില്‍ കൂടുതലായി കണ്ടെത്തുകയായിരുന്നു. കളമശ്ശേരി നിയോജകമണ്ഡലത്തിലെ കടുങ്ങല്ലൂര്‍...

ഓരോ ശ്വാസത്തിലും ഇനി ആലത്തൂരിനൊപ്പം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് രമ്യ ഹരിദാസ്

കോഴിക്കോട്: ഇനി ആലത്തൂരിനൊപ്പം ഓരോ ശ്വാസത്തിലും ഉണ്ടാവുമെന്ന് വ്യക്തമാക്കിക്കൊണ്ട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി വലിയ അവസരമാണ് നല്‍കിയത്. അത് പൂര്‍ണ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഒരു ധാര്‍മിക...

100 ബൂത്തുകളില്‍ റീപോളിങ് വേണമെന്ന് യുഡിഎഫ്

കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്. നൂറോളം ബൂത്തുകളിലാണ് യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിനായുള്ള യുഡിഎഫിന്റെ...

കളമശേരിയില്‍ 30ന് റീപോളിങ്

തിരുവനന്തപുരം: എറണാകുളം മണ്ഡലത്തിലെ കളമശ്ശേരിയിലെ 83-ാം നമ്പര്‍ ബൂത്തില്‍ ഈ മാസം മുപ്പതിന് റീപോളിങ് നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. മോക് പോളിലെ വോട്ടുകള്‍ നീക്കാന്‍ മറന്നതിനെ തുടര്‍ന്ന് ഇവിടെ വോട്ടിങ് മെഷീനില്‍ 43 വോട്ടുകള്‍ കൂടുതലാണ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് റീ...
Advertismentspot_img

Most Popular

G-8R01BE49R7