Tag: education

എസ്.എസ്.എല്‍.സി പരീക്ഷ ഇന്നുമുതല്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/എ.എച്ച്.എസ്.എല്‍.സി. പരീക്ഷകള്‍ ബുധനാഴ്ച തുടങ്ങും. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗള്‍ഫ് മേഖലയിലെ ഒമ്പതും കേന്ദ്രങ്ങളിലായി 4,35,142 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതും. ഇതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിലെ...

പെരുമ്പാവൂർ ജയ് ഭാരത് കോളേജിൽ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ; വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവാദിച്ചു

കേന്ദ്ര മാനവവിഭവവികസനശേഷി വകുപ്പും AICTE യും സംയുകതമായി നടത്തുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ 3rd എഡിഷൻ ഗ്രാൻഡ് ഫിനാലെ ഇത്തവണ കേരളത്തിൽ പെരുമ്പാവൂർ ജയ് ഭാരത് എഞ്ചിനീയറിംഗ് കോളേജിൽ വെച്ചും നടന്നു. ഇന്ത്യയൊട്ടാകെയുള്ള 48 തിരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ ഒന്നായിരുന്നു ജയ് ഭാരത് എഞ്ചിനീയറിംഗ്...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; 12 വര്‍ഷത്തെ കോഴിക്കോടിന്റെ ആധിപത്യം തകര്‍ത്ത് പാലക്കാടിന് കിരീടം; രണ്ടാമത് കോഴിക്കോട്; മറ്റു ജില്ലകളുടെ പോയിന്റ് നില ഇങ്ങനെ…

ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാടി കലാകിരീടം പാലക്കാട് സ്വന്തമാക്കി. 930 പോയിന്റാണ് പാലക്കാട് നേടിയത്. 927 പോയിന്റുമായി കോഴിക്കോട് അവസാന നിമിഷംവരെ കലാമാമാങ്കത്തിന്റെ ഉദ്വേഗം നിലനിര്‍ത്തി. തൃശൂര്‍ ജില്ലയാണ് മൂന്നാമത്. തുടര്‍ച്ചയായ 12 വര്‍ഷം കോഴിക്കോട് പുലര്‍ത്തിവന്ന ആധിപത്യമാണ് ഇത്തവണ തകര്‍ക്കപ്പെട്ടത്....

വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍; ഒന്നും, രണ്ടും ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ഭാഷയും കണക്കും പഠിപ്പിച്ചാല്‍ മതി, ഹോംവര്‍ക്ക് വേണ്ട

ഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഒന്നും, രണ്ടും ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഈ ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കുന്നത് വിലക്കി. സ്‌കൂള്‍ ബാഗിന്റെ ഭാരവും നിജപ്പെടുത്തി. പഠനഭാരവും സ്‌കൂള്‍ ബാഗിന്റെ ഭാരവും കുറയ്ക്കുന്നതിനായി...

സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 550 സീറ്റുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ. ദാസ് എന്നീ മെഡിക്കല്‍ കോളജുകളിലെ 150 എംബിബിഎസ് സീറ്റുകളിലേക്കും വര്‍ക്കല എസ്ആര്‍ കോളെജിലെ 100 സീറ്റുകളിലേക്കും നടന്ന പ്രവേശനമാണു...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും അവധി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (17/10/2018) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു. പകരം ക്ലാസ്സ് എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുന്നതാണ്.

സംസ്ഥാനത്തെ കോളേജുകള്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കണം

തിരുവനന്തപുരം: ശനിയാഴ്ചകളില്‍ സംസ്ഥാനത്തെ കോളേജുകള്‍ പ്രവര്‍ത്തിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പ്രളയത്തെത്തുടര്‍ന്ന് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കോഴ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധിദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങളോടെ ക്ലാസുകള്‍ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍...

ശനിയാഴ്ചകളില്‍ എല്ലാ സ്‌കൂളും പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത വ്യാജം

തിരുവനന്തപുരം: ശനിയാഴ്ചകളില്‍ ഇനിമുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പ്രവൃത്തിദിനമായിരിക്കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അധികൃതര്‍. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളിലും സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമാണെന്നും ഈ മാസം ഏഴിനു ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും സന്ദേശങ്ങളും വ്യാജമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്റര്‍...
Advertismentspot_img

Most Popular

G-8R01BE49R7