നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വന്‍ വിവാദമായി മാറുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് നടക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. യുഎഇ യാണ് ഇതിന്റെ പ്രഥമ ഉറവിടമെന്നും ഒരു അന്താരാഷ്ട്ര സംഘടനയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തു വന്ന റിപ്പോര്‍ട്ടാണ് ഇതിന് ആധാരം.
വര്‍ഷംതോറും...
ദുബായ്: തന്നെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ്. കേസില്‍ മൂന്നാംപ്രതിയായ ഫൈസില്‍ ഇടപാടില്‍ തനിക്ക് പങ്കില്ലെന്ന വിശദീകരണവുമായി രംഗത്തെത്തി. പ്രചരിക്കുന്നത് തന്റെ ചിത്രമാണെങ്കിലും കള്ളക്കടത്തുമായി തനിക്ക് ബന്ധമില്ല.
ദുബായില്‍ ബിസിനസ് ചെയ്യുകയാണ് താന്‍. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ല....
സമൂഹ മാധ്യമങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്–സൂക്ഷിക്കുക, പെണ്‍കുട്ടികളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വലവീശിയിരിപ്പുണ്ട്. പലതരം സൈബര്‍ തട്ടിപ്പുകള്‍ നടത്തി വന്ന 20 അംഗ ആഫ്രിക്കന്‍ സംഘത്തെ കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ്...
താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ എമിറേറ്റിലേക്ക് മടങ്ങിയെത്താം. ദുബായ് gdrfa.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മടങ്ങാന്‍ അനുമതി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ മടങ്ങിവരാന്‍ കഴിയുക. ദുബായില്‍ തിരിച്ചെത്താന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
താമസവിസയിലുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ പിസിആര്‍...
കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത് വിവാദമാകുമ്പോള്‍ പുതിയൊരു വാര്‍ത്ത പുറത്തുവരുന്നു. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് പരിശോന നിര്‍ബന്ധമാക്കി യു.എ.ഇ പുതിയ നീക്കം. കൊവിഡ് നെഗറ്റീവ് ആയവരെ മാത്രമേ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നും യു.എ.ഇ വ്യക്തമാക്കി.
ജൂണ്‍...
മൂന്നുമാസ വിസ കാലാവധിയെങ്കിലും ഉള്ളവരെ മാത്രമേ വിദേശത്തേക്ക് മടങ്ങാൻ അനുവദിക്കൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിൽ ആശങ്ക വേണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ഒരു ദിവസം മാത്രം താമസ വിസ കാലാവധി ഉള്ളവർക്കും യുഎഇയിലേക്ക് മടങ്ങാൻ കഴിയുമെന്ന് കോൺസൽ ജനറൽ വിപുൽ...
ദുബായിൽ മലയാളി വ്യവസായി ജോയ് അറയ്ക്കലിൻറെ മരണം ആത്മഹത്യയെന്നു ദുബായ് പൊലീസ്. ബിസിനസ് ബേയിലെ കെട്ടിടത്തിൻറെ പതിനാലാം നിലയിൽ നിന്നും ചാടിയാണ് ജോയ് അറയ്ക്കൽ ആത്മഹത്യ ചെയ്തതെന്നു പൊലീസ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യയെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ്...
ദുബായ്: വ്യവസായ പ്രമുഖന്‍ മാനന്തവാടി അറയ്ക്കല്‍ പാലസിലെ ജോയി അറയ്ക്കല്‍ (50) ദുബായില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം നടന്നത്.
മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയാണ് ജോയ് അറയ്ക്കല്‍. കുടുംബസമേതം ദുബായില്‍ ആയിരുന്നു താമസം. മൂന്നു മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. ജോയി...