Tag: disaster

ഇതുവരെ കാണാത്ത ദുരന്തത്തിനു സാക്ഷ്യം വഹിച്ച് യൂറോപ്പ്; സ്പെയിനിൽ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും 214 മരണം

വലെന്‍സിയ: ഇന്നുവരെ കാണാത്ത ദുരന്തത്തിന് സാക്ഷ്യം വഹിച്ച് യൂറോപ്പ്. സ്‌പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി. ദുരന്തത്തിൽ ഇനിയും ഒട്ടേറെ പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് പറഞ്ഞു. 2,500 സൈനികരെ ഇതിനോടകം വിന്യസിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അതിതീവ്രമായ...

കൊവിഡ് 19 നെ ദുരന്തമായി പ്രഖ്യാപിച്ചു

കൊവിഡ് 19 നെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കൊവിഡ് ബാധിച്ച് രണ്ട് പേർ മരിക്കുകയും 83 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. കൊവിഡ് 19 വ്യാപനം തടയാനും മറ്റും ഇനി ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാം. കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്...

പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ആവിഷ്‌കകരിച്ച ക്രൗഡ് ഫണ്ടിംഗിന് തുടക്കമായി

തിരുവനന്തപൂരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ആവിഷ്‌കകരിച്ച ക്രൗഡ് ഫണ്ടിംഗിന് തുടക്കമായി. തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായുള്ള പദ്ധതികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള സംസ്ഥാനസര്‍ക്കാറിന്റെ ക്രൗഡ്ഫണ്ടിംഗ് വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. www.rebuild.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ലോകത്തെമ്പാടുമുള്ളവര്‍ക്ക് പങ്കാളികളാകം....

യുഎഇ സഹായം സ്വീകരിക്കാം; ദേശീയ ദുരന്തനിവാരണ നയപ്രകാരം സ്വീകരിക്കാന്‍ തടസ്സമില്ല

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് വന്‍ ധനസഹായമാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്ത യുഎഇയില്‍ നിന്നും സഹായധനം സ്വീകരിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റ വാദം. എന്നാല്‍ ഈവാദം ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ ദുരന്തനിവാരണ നയ...

പ്രളയക്കെടുതികളില്‍ പെടാതെ നിങ്ങള്‍ സുരക്ഷിതരാണോ..? ഫേസ്ബുക്ക് ചോദിക്കുന്നു…!

കേരളത്തില്‍ എങ്ങും മഴക്കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ദുരിതങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതുവരെ കടന്നുപോകാത്ത ഏറ്റവും വലിയ ദുരിതത്തിലൂടെ കടന്നുപോകുകയാണ് മലയാളികള്‍. അതിനിടെ കേരളത്തിന്റെ ദുരിതത്തിനൊപ്പം ഫെയ്‌സ്ബുക്കും പങ്കുചേരുന്നു. ദി ഫ്‌ലഡിംഗ് എക്രോസ് കേരള, ഇന്ത്യ എന്ന പേരില്‍ ഒരു ഫെയ്‌സ് ബുക്ക്...

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും; ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിക്കും. ഈ മാസം ഏഴ്, എട്ട്, ഒമ്പത് എന്നീ ദിവസങ്ങളിലായിരിക്കും...
Advertismentspot_img

Most Popular

G-8R01BE49R7