ഐപിഎല്ലില്‍ വീണ്ടും മങ്കാദിങ് ശ്രമം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തിലായിരുന്നു സംഭവം. മുംബൈ സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഇത്തവണയും മങ്കാദിങ്ങിന് ശ്രമിച്ചത്. എന്നാല്‍ ക്രീസിലുണ്ടായിരുന്നത് മിന്നല്‍ സ്റ്റംപിങ്ങിന് പേരുകേട്ട എം എസ് ധോണിയും.
ക്രുനാലിന്റെ മങ്കാദിങ് ശ്രമം ധോണിയുടെ മുന്നില്‍ വിജയിച്ചില്ല. മത്സരത്തിലെ...
ഇന്നലെ മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിലും കണ്ടു ഒരു ഹെലികോപ്റ്റര്‍ ഷോട്ട്. പക്ഷേ അത് ചെയ്തത് ഹെലികോപ്റ്റര്‍ ഷോട്ടില്‍ പേരുകേട്ട ധോണിയുടേതായിരുന്നില്ല. വിക്കറ്റിന് പിന്നില്‍ ധോണിയെ കാഴ്ചക്കാരനാക്കി അത് കളിച്ചതാകട്ടെ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദ്ദിക് പാണ്ഡ്യയും.
മത്സരത്തിന്റെ അവസാന രണ്ടോവറില്‍ 45 റണ്‍സടിച്ച പാണ്ഡ്യയും...
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ചുറി അടിച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ട്വീറ്റിട്ട മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് ധോണി ആരാധകരുടെ പൊങ്കാല. നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കണമെന്നും നാലാം നമ്പറില്‍ കളിപ്പിക്കണമെന്നും...
ഐപിഎല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും ടീം തകര്‍പ്പന്‍ വിജയം നേടി. ആദ്യ മത്സരത്തില്‍ ആര്‍സിബിയേയും രണ്ടാം മത്സരത്തില്‍ ഡെല്‍ഹി കാപിറ്റല്‍സിനേയുമാണ് ചെന്നൈ തോല്‍പ്പിച്ചത്. സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ചെന്നൈ വയസന്‍ പടയെന്ന അഭിപ്രായമുണ്ടായിരുന്നു....
ഐപിഎല്‍ 12ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആറ് വിക്കറ്റിന്റെ ജയം. 148 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേയാണ് ചെന്നൈ സ്വന്തമാക്കിയത്. ധോണിയും(32) ബ്രാവോയും(4) പുറത്താകാതെ നിന്നു. ബൗളിംഗില്‍ ബ്രാവോയുടെ പ്രകടനവും ചെന്നൈയുടെ ജയത്തില്‍ നിര്‍ണായകമായി.
മറുപടി...
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കം. പൃഥ്വി ഷാ തുടക്കത്തിലെ അടി തുടങ്ങിയെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. ഷായെ അഞ്ചാം ഓവറില്‍ ദീപക് ചഹാര്‍, വാട്സന്റെ കൈകളിലെത്തിച്ചു. 25 റണ്‍സെടുത്ത് റിഷഭ് പന്ത് ഔട്ടായി. ഡല്‍ഹി 15.4....
മുംബൈ: ഐപിഎല്‍ 12ാം സീസണിന്റെ ആദ്യ മത്സരത്തില്‍ കുറഞ്ഞ സ്‌കോര്‍ നേടിയതോടെ തണുപ്പന്‍ പോരാട്ടമായിരുന്നു നടന്നത്. എന്നാല്‍ രണ്ടാം ദിനത്തില്‍ കളി മാറി. ഐപിഎല്‍ താരങ്ങള്‍ തങ്ങളുടെ തനിസ്വരൂപം പുറത്തെടുത്തു. രണ്ടാംദിനത്തിലെ ആദ്യ മത്സരത്തില്‍ ഡേവിഡ് വാര്‍ണറും ആന്ദ്രേ റസ്സലും തുടങ്ങിവച്ച വെടിക്കെട്ട് രണ്ടാം...
കളിക്കളത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്കുള്ള കഴിവ് വാര്‍ത്തയാകാറുണ്ട്. ഡി.ആര്‍.എസ് തീരുമാനങ്ങള്‍ എടുക്കുന്നതിലും മറ്റും ഇത് ഏവരും കാണാറുണ്ട്. ഡിസിഷന്‍ റിവ്യൂ സിസ്റ്റം എന്ന ഡി.ആര്‍.എസിന്റെ പൂര്‍ണരൂപത്തെ ധോനി റിവ്യൂ സിസ്റ്റം എന്ന് ആരാധകര്‍ പേരുമാറ്റി വിളിച്ചിരുന്നു. ധോനിയുടെ...