സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങൽ സ്വദേശി വീട്ടിൽ ദേവസ്യാ പിലിപ്പോസിനാണ് പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 54 വയസായിരുന്നു, വൃക്കരോഗ ബാധിതനായിരുന്നു ദേവസ്യാ.
മലപ്പുറത്ത് നിന്നാണ് രണ്ടാമത്തെ മരണം റിപ്പോർട്ട്...
കാസര്‍കോട് : കുമ്പളയില്‍ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള സ്വദേശികളായ റോഷന് (21), മണി (19) എന്നിവരാണ് മരിച്ചത്. കൊലക്കേസ് പ്രതിയെന്നു സംശയിക്കുന്ന ആളുടെ സുഹൃത്തുക്കളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
ദുബായ്: മലയാളി യുവാവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാജി ആലത്തുംകണ്ടയിൽ (40) ആണ് മരിച്ചത്. ദെയ്റ ഗോൾഡ് സൂഖിൽ ജ്വല്ലറി വർക് ഷോപ്പ് നടത്തിവരികയായിരുന്ന ഷാജിയെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
മുറി തുറക്കാത്തതിനെ...
മുംബെെ: ഭോജ്പുരി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി അനുപമ പഥക് (40) മരിച്ച നിലയിൽ. മുംബെെയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.
മരിക്കുന്നതിന്റെ തലേ ദിവസം ഇവർ ഫെയ്സ്ബുക്കിൽ ലെെവായി വന്നിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ ചർച്ചയാവുകയും...
കോട്ടയം: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് കടുത്തുരുത്തിയിൽ ഒൻപതു വയസ്സുകാരൻ മരിച്ചു. മാഞ്ഞൂര്‍ പി.ജി.വിനോദിന്റെയും വി.ഡി.സന്ധ്യയുടെയും മകന്‍ ശ്രീഹരിയാണ് മരിച്ചത്. അസുഖത്തെ തുടർന്ന് മാഞ്ഞൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നു മരുന്നു വാങ്ങിയിരുന്നു.
ഇവിടത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് ശ്രീഹരിയുടെ അമ്മ സന്ധ്യ. വൈകിട്ട് ഭക്ഷണം കഴിച്ചപ്പോൾ...
ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷി(24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്‍ബ റോഡില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാംനിലയില്‍നിന്ന് സുമേഷ് ചാടുകയായിരുന്നെന്നാണ് വിവരം. മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ എറിഞ്ഞു തകര്‍ത്തതിനുശേഷമാണ് താഴേക്ക് ചാടിയത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം....
കൊച്ചി:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ആകെ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കളമശേരി മെഡിക്കൽ കോളജിൽ...