ന്യൂഡല്‍ഹി: വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇംഫാലില്‍ നിന്ന് ഗുവഹാട്ടി വഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ വിമാനത്തില്‍ കുഞ്ഞിന്റെ അമ്മയും യാത്ര ചെയ്തിരുന്നുവെന്നാണ് സൂചന.
പ്രാഥമിക അന്വേഷണത്തില്‍ ഇംഫാലില്‍ നിന്നുമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്...
ഇടുക്കി: കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ മുക്കൂട്ടുതരയില്‍ നിന്ന് കാണാതായ ജെസ്നയുടേതെന്ന് സംശയം. കഴിഞ്ഞ ആഴ്ചയാണ് മുതിരപ്പുഴയുടെ തീരത്ത് മനുഷ്യന്റെ കാല്‍ തീരത്തടിഞ്ഞത്. മൃതദേഹത്തില്‍ നിന്ന് കാല് മാത്രം സ്വയം വേര്‍പെടാന്‍ സാധ്യത കുറവാണ്. മറ്റ് ശരീര ഭാഗങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും...
ഭോപ്പാല്‍: മരിച്ചയാള്‍ ചിതയ്ക്ക് തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് ചുമച്ചതിനെ തുടര്‍ന്ന് വിറക് മാറ്റി ഏഴുന്നേല്‍പ്പിച്ചിരുത്തിയപ്പോള്‍ വെള്ളം കുടിച്ചു. അരമണിക്കൂറിന് ശേഷം വീണ്ടും മരണത്തിന് കീഴടങ്ങി. മദ്ധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് അത്ഭുത സംഭവങ്ങള്‍ അരങ്ങേറിയത്. ഡോക്ടര്‍മാര്‍ മരണമടഞ്ഞെന്ന് വിധിയെഴുതിയ 45 കാരനാണ് ചിതകൊളുത്തുന്നതിന് തൊട്ടുമുമ്പ് നിര്‍ത്താതെ ചുമയ്ക്കുകയും...
കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ ആരാധകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ഇല്ലിക്കല്‍ ഭാഗത്താണ് ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ദീനു അലക്സിന്റെ മൃതദേഹം പൊങ്ങിയത്. വെള്ളി പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്.
ഇന്നലെ എട്ടു മണിക്കൂറോളം അഗ്നിശമന സേനയുടെയും...
ന്യൂഡല്‍ഹി: വഴിയരികില്‍ കിടന്ന രക്തം ഒഴുകുന്ന ബാഗ് പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ചകണ്ട് പോലീസ് ഞെട്ടി. വഴിയരികില്‍ കിടന്ന ബാഗില്‍ നിന്നു രക്തം ഒഴുകുന്നതു കണ്ടാണു നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് എത്തി ബാഗ് തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടതു വെട്ടി നുറുക്കിയ നിലയില്‍ യുവതിയുടെ ശരീരമായിരുന്നു....
ബംഗളൂരു: പതിമൂന്നുകാരിയെ ദുരൂഹ സാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരിലെ ഇന്‍ഡസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ വൈശാലിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ റൂമിലുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വൈശാലി അനക്കമില്ലാത്ത അവസ്ഥയില്‍ ബെഡില്‍ കിടക്കുന്നത് കണ്ടത്. അധികൃതര്‍ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റിലെ ജീവനക്കാരന്‍ രാഷ്ട്രപതി ഭവനിലുള്ള ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് അഞ്ചു ദിവസം പഴക്കമുണ്ട്. ത്രിലോക് ചന്ദ് എന്നയാളുടെ മൃതദേഹമാണിതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ഇയാള്‍ രോഗബാധിതനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മുറി അകത്തുനിന്നും...
ചെന്നൈ: തമിഴ്നാട്ടില്‍ കാഞ്ചീപുരം ചെങ്കല്‍പ്പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ട റാന്നിയില്‍ നിന്ന് കാണാതായ ജെസ്നയുടേതല്ലെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ചെന്നൈ അണ്ണാനഗര്‍ സ്വദേശിയുടേതാണ്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മെയ് 26 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. നേരത്തെ തന്നെ ജെസ്നയുടെ സഹോദരന്‍...