ന്യൂഡല്‍ഹി: വഴിയരികില്‍ കിടന്ന രക്തം ഒഴുകുന്ന ബാഗ് പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ചകണ്ട് പോലീസ് ഞെട്ടി. വഴിയരികില്‍ കിടന്ന ബാഗില്‍ നിന്നു രക്തം ഒഴുകുന്നതു കണ്ടാണു നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് എത്തി ബാഗ് തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടതു വെട്ടി നുറുക്കിയ നിലയില്‍ യുവതിയുടെ ശരീരമായിരുന്നു. ഡല്‍ഹിയിലെ സരിതവിഹാറിലാണു സംഭവം. വ്യാഴാഴ്ചയായിരുന്നു സംഭവം. പോലീസ് പരിശോധനയില്‍ ബാഗില്‍ നിന്ന് കയ്യും കാലും അറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.