Tag: cricket

‘കഷ്ടകാലം’ അവസാനിക്കാതെ ചെന്നൈ ക്യാംപ്: ഇനി കളിക്കില്ല, അദ്ദേഹം നാട്ടിലേക്ക് മടങ്ങും

അബുദാബി: ഈ സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ‘കഷ്ടകാലം’ അവസാനിക്കുന്നില്ല. ടീമിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണെന്നിരിക്കെ മറ്റൊരു പ്രഹരം കൂടി ടീമിനെ തേടിയെത്തിയിരിക്കുകയാണ്. സൂപ്പർ താരം ‍ഡ്വെയ്‌ൻ ബ്രാവോ പരുക്കുമൂലം ഇനിയുള്ള മത്സരങ്ങൾ കളിക്കില്ലെന്നാണ് ചെന്നൈ ക്യാംപിൽനിന്നു വരുന്ന...

സ്റ്റോയ്നിസിന് അര്‍ധസെഞ്ചുറി; ഡൽഹിക്കെതിരെ ബാംഗ്ലൂരിന് 197 റൺസ് വിജയലക്ഷ്യം

ദുബായ്: ഐ പിഎല്ലില് ഡൽഹി ക്യാപിറ്റൽസിനെതിരെ ബാംഗ്ലൂർ റോയല്‍ ചാലഞ്ചേഴ്സിന് 197 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. ഡൽഹിക്കായി ഓൾ റൗണ്ടർ മാർകസ് സ്റ്റോയ്നിസ് (26 പന്തിൽ 53) അര്‍ധ...

രാജസ്ഥാന് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്തു; ആദ്യ പന്തിൽ തന്നെ സഞ്ജു പുറത്ത്

അബുദാബി: ഷാർജയിലെ വിജയക്കുതിപ്പിനും ദുബായിലെ ഞെട്ടിക്കുന്ന തോൽവിക്കും ശേഷം സീസണിലാദ്യമായി അബുദാബിയിൽ കളിക്കാനിറങ്ങുന്ന രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് രാജസ്ഥാൻ ഇറങ്ങുന്നത്. അങ്കിത് രാജ്പുത്തിനു പകരം മഹിപാൽ...

റെയ്നയും ഹർഭജനും ഇനി സൂപ്പർ കിങ്സല്ല, കരാർ റദ്ദാക്കിയേക്കും

ദുബായ്: ഐപിഎല്ലിൽനിന്ന്വിട്ടുനിൽക്കുന്ന സുരേഷ് റെയ്ന, ഹർഭജൻ സിങ് എന്നിവരുടെ കരാറുകൾ ചെന്നൈ സൂപ്പർ കിങ്സ് അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ. ഐപിഎല്‍ സീസൺ തുടങ്ങുന്നതിനു മുൻപേ മത്സരങ്ങളിൽനിന്നു പിൻമാറുന്നതായി താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. രണ്ടു താരങ്ങളുടെയും പേരുകൾ ചെന്നൈ സൂപ്പർ കിങ്സ് അവരുടെ വെബ്സൈറ്റിൽനിന്നും നീക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ്...

പഞ്ചാബിന് ടോസ്, ഫീൽഡിങ് തിരഞ്ഞെടുത്തു; മാറ്റങ്ങളില്ലാതെ മുംബൈ ഇന്ത്യൻസ്

അബുദാബി :മുംബൈ ഇന്ത്യൻസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് ടോസ്. പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഫീൽഡിങ് തിരഞ്ഞെടുത്തു. പഞ്ചാബ് ടീമിൽ മുരുകൻ അശ്വിന് പകരം കൃഷ്ണപ്പ ഗൗതം കളിക്കുന്നുണ്ട്. മുംബൈ ഇന്ത്യൻസിൽ മാറ്റങ്ങളില്ല. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് ബാംഗ്ലൂരിനോടു സൂപ്പർ ഓവറില്‍ പരാജയപ്പെട്ടിരുന്നു. രാജസ്ഥാനോട‍്...

99 റണ്‍സുമായി പുറത്ത്, സൂപ്പര്‍ ഓവറിനിടെ ഏകനായി ഇരിക്കുന്ന ഇഷാന്‍

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയായി വളരാന്‍ മലയാളി താരം സഞ്ജു സാംസണിന് കഴിയുമോ എന്ന ചര്‍ച്ചകള്‍ ഒരു വശത്ത്. സഞ്ജു മറ്റൊരു ധോണിയാകേണ്ട കാര്യമില്ല, സഞ്ജു സഞ്ജുവായിരുന്നാല്‍ മതിയെന്ന വാദം മറുവശത്ത്. ഇതിനിടെ, ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം സൃഷ്ടിച്ച ടീം...

ഇന്ത്യയ്ക്കായി 500നടുത്ത് മത്സരങ്ങള്‍ കളിച്ച് തഴക്കവും പഴക്കവുമുള്ള തനിക്ക് ശ്രേയസ് അയ്യരെന്നല്ല, കോലിയായാലും നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അവകാശം ഉണ്ടെന്ന് ഗാംഗുലി

കൊല്‍ക്കത്ത: രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 500നടുത്ത് മത്സരങ്ങള്‍ കളിച്ച് തഴക്കവും പഴക്കവുമുള്ള തനിക്ക് ശ്രേയസ് അയ്യരെന്നല്ല, വിരാട് കോലിയായാലും അവരോടു സംസാരിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അവകാശം ഉണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ കൂടിയായ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഐപിഎലില്‍ മികച്ച...

437 ദിവസത്തിനുശേഷം ക്രീസിൽ, ‘ഔട്ട്’ വിളിച്ച് സ്വീകരിച്ച് അംപയർ…! ധോണിയുടെ ബാറ്റിങ്ങിനായി കാത്തിരുന്ന ആരാധകർ

അബുദാബി: ആരാധകരുടെ സാമാന്യം നീണ്ട കാത്തിരിപ്പിനൊടുവിൽ 437 ദിവസങ്ങൾക്കുശേഷം വീണ്ടും കളത്തിലിറങ്ങിയ ധോണി മുംബൈയ്ക്കെതിരായ ഐപിഎൽ പോരാട്ടത്തിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായെങ്കിലും ഡിആർഎസിലൂടെ ഔട്ടിൽനിന്ന് രക്ഷപ്പെട്ടു. ചെന്നൈ ഇന്നിങ്സിലെ 19–ാം ഓവറിലാണ് സംഭവം. കോവിഡ് വ്യാപനം നിമിത്തം വൈകിയെത്തിയ ഈ വർഷത്തെ ഐപിഎലിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7