പൊലീസിന് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടമായി മാറുന്നു; സി.പി.എം കൊല്ലം ജില്ലാസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആഭ്യന്തര വകുപ്പിന്‌ രൂക്ഷവിമര്‍ശനം

കൊല്ലം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനം. സി.പി.ഐ.എം കൊല്ലം ജില്ലാ സമ്മേളനത്തിലാണ് ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനമുയര്‍ന്നത്. പൊലീസിനു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടമായി മാറുകയാണെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നത്. ന്യായമായ ആവശ്യങ്ങള്‍ക്കു പോലും പൊലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. കൊല്ലം ജില്ലയില്‍ പാര്‍ട്ടിക്കു കാര്യമായി വളരാന്‍ കഴിയുന്നില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശ് കാരാട്ട് പക്ഷത്തെ തളളികൊണ്ടുള്ള വിമര്‍ശനവും ഉയര്‍ന്നു വന്നത്. ബിജെപി പ്രതിരോധിക്കുന്നതിനു കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനു കൊല്ലം ജില്ലാ സമ്മേളനത്തില്‍ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്നതു പ്രായോഗികമല്ലെന്നു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.

ആദ്യ ദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത ചടയമംഗലം, കടയ്ക്കല്‍ ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികളാണ് യച്ചൂരിയെ പിന്തുണച്ചു സംസാരിച്ചത്. വിഭാഗീയത നീക്കാന്‍ കഴിഞ്ഞെങ്കിലും അതില്‍ നിന്നു മുക്തരാവാന്‍ കഴിയാത്ത സഖാക്കള്‍ പാര്‍ട്ടിക്കു ജില്ലയിലുണ്ടെന്നും വിമര്‍ശനമുണ്ട്. റിപ്പോര്‍ട്ടിന്‍മേല്‍ ഇന്നും ചര്‍ച്ച തുടരും. വൈകിട്ട് ചര്‍ച്ചയ്ക്ക് മറുപടി പറയും. നാളെയാണ് പുതിയ ജില്ലാകമ്മിറ്റിയെ തെരഞ്ഞെടുക്കുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7