ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഇടതസ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സന്നദ്ധനാണെന്ന് ഇന്നസെന്റ് സിപിഎം നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ഇന്നസെന്റ് അടക്കം പലരേയും പരിഗണിക്കുന്നുണ്ടെന്നും ആരെന്ന് പറയാറായിട്ടില്ലെന്നുമാണ് പാര്‍ട്ടി നിലപാട്. ചാലക്കുടിയില്‍ രണ്ടാമങ്കത്തിനിറങ്ങുന്നതിനെപ്പറ്റിയുളള ഇന്നസെന്റിന്റെ മുന്‍പ്രതികരണം ഇതായിരുന്നു. എന്നാല്‍ മല്‍സരിക്കുന്നില്ലെന്ന് കടുപ്പിച്ച് പറയേണ്ടെന്നാണ് ഇന്നസെന്റിന് അടുപ്പക്കാര്‍ നല്കിയ ഉപദേശം....
കൊച്ചി: ജില്ലാ സെക്രട്ടറിമാരുള്‍പ്പടെ പാര്‍ട്ടി സംഘടനാച്ചുമതലയുള്ളവര്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനവുമായി സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുമായി 20 പേരാണ് പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഏഴുപേര്‍ മന്ത്രിമാരാണ്. പി. കരുണാകരനും പി.കെ. ശ്രീമതിയും എം.പി.മാര്‍. മറ്റു ഭരണപരമായ ചുമതലയുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ പത്തുപേര്‍...
കാസര്‍ഗോഡ്: പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപി പി കരുണാകരനുള്‍പ്പടെയുള്ളവരെ തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമായി. എംപിയ്ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.
കല്യോട്...
കാസര്‍കോട്: ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ അത് മാധ്യമങ്ങള്‍ കാര്യമാക്കാത്ത സ്ഥിതിയാണെന്നും മാധ്യമങ്ങള്‍ അന്ധമായ മാര്‍ക്സിസ്റ്റ് വിരോധം വച്ചു പുലര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇടത്പക്ഷത്തിന്റെ ഭാഗമായി നില്ക്കുന്ന ആളുകള്‍ കൊലചെയ്യപ്പെട്ടാല്‍ അത് വലിയ കാര്യമായി കാണേണ്ടതില്ല...
കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എല്‍ഡിഎഫിലും സിപിഎമ്മിനുള്ളിലും പ്രതിഷേധം പുകയുന്നു. സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവ് പിടിയിലാകുകയും കുറ്റം സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശബ്ദം ഉയരുകയാണ്. രാഷ്ട്രീയകൊലപാതകങ്ങള്‍ എല്‍.ഡി.എഫ്....
കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി പീതാംബരന്റെ കുടുംബത്തെ തള്ളി സിപിഎം. കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഭര്‍ത്താവ് കേസില്‍ പെട്ട വിഷമത്തിലായിരിക്കാം പീതാംബരന്റെ ഭാര്യയുടെ പ്രതികരണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പീതാംബരന് കൊലപാതകത്തില്‍ പങ്കില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം...
കൊലയല്ല, കലയാണ്, ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധമെന്നു എഴുത്തുകാരി കെ ആര് മീര. കാസര്‍ക്കോട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെ ആര് മീര.
രാഷ്ട്രീ കൊലപാതകങ്ങളുടെ ഇരയാവുന്നവര്‍ ഓരോ നരഹത്യയിലും ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കുമെന്നും കെ ആര് മീര കുറിച്ചു. പത്രപ്രവര്‍ത്തകയായിരുന്ന കാലത്ത്...