ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 648 കോവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്.
ഇതുവരെ 3,25,12,366 പേര്‍ക്ക് കോവിഡ് 19 ബാധിച്ചു. ഇവരില്‍ 3,17,54,281 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,35,758 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 3,22,327 പേരാണ് ചികിത്സയിലുളളത്.
കേരളത്തിലാണ്...
കൊച്ചി: കോവിഷീൽഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കാൻ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
കിറ്റെക്‌സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ചോദ്യം. ജീവനക്കാർക്ക് വേണ്ട വാക്സിൻ...
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി വാട്‌സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വാട്‌സാപ്പ് ഉപയോഗിച്ച് സ്ലോട്ട്...
ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,467 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 354 പേര്‍ കൂടി മരണമടഞ്ഞു. 39,486 പേര്‍ രോഗമുക്തരായി. ഇതുവരെ 3,24,74,773 പേര്‍ രോഗബാധിതരായപ്പോള്‍ 3,17,20,112 പേര്‍ രോഗമുക്തരായി. 3,19,551 സജീവ രോഗികളുണ്ട്. 4,35,110 പേര്‍ മരണമടഞ്ഞു. ഇതുവരെ...
കോഴഞ്ചേരി : മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പില്‍ ജിനു ജി. കുമാറിന്റെ ഭാര്യ ദിവ്യ ആര്‍. നായര്‍ (38) ആണ് ഇന്നലെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കോവിഡ് പ്രതിരോധ വാക്‌സീന്‍ എടുത്തതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളാണ്...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിന് അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും...
തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ ഓൺലൈനായി അവലോകന യോഗം ചേർന്നേക്കും.
ടിപിആർ ശനിയാഴ്ച 86 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കായ 17.73% എത്തിയിരുന്നു. ഇന്നലെ 16.41 ആയി. എന്നാൽ പൂർണമായും...