Tag: Covid

തമിഴ്നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2532 പുതിയകേസുകള്‍

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2532 പുതിയകേസുകള്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 59,377 ആയി ഉയര്‍ന്നു. 757 പേരാണ് ഇവിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 25,863 സജീവ കേസുകളാണ് നിലവിലുളളത്. അതേസമയം കേരളത്തില്‍ ഇന്ന് പുതിയ 133 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു....

ദിലീഷ് പോത്തന്റെ കൊവിഡ് പരിശോധന ഫലം

ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്ന് മടങ്ങിയെത്തിയ നടനും സവിധായകനുമായ ദിലീഷ് പോത്തൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ദിലീഷ് പോത്തൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തുവിട്ടത്. എസ്ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി ജിബൂട്ടിയിലേക്ക് പുറപ്പെട്ട സംഘത്തിൽ...

തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കോവിഡ്; ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും എട്ടുവയസുള്ള മകള്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു

തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിഴുപ്പുരം ജില്ലയിലെ റിഷിവാദ്യം എംഎല്‍എയും ഡിഎംകെ നേതാവുമായ വി. കാര്‍ത്തികേയനാണ് രോഗം ബാധിച്ചത്. വിഴുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കാര്‍ത്തികേയന്റെ ഭാര്യ ഇളമതി, എട്ടുവയസുള്ള മകള്‍ എന്നിവര്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി നേരിട്ടു...

പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് ബാധിച്ച എട്ടു പേരുടെ വിവരങ്ങള്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ രോഗമുക്തനായി. 1) ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും എത്തിയ കാട്ടൂര്‍ സ്വദേശിയായ 36 വയസുകാരന്‍. 2)ജൂണ്‍ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനിയായ 54 വയസുകാരി. 3) ജൂണ്‍ 13...

എറണാകുളത്ത് ആശങ്ക; സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു; സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ആള്‍ക്ക് കോവിഡ്; ഉറവിടം കണ്ടെത്താനാവാതെ അധികൃതര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിപ്പിച്ച് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയായ 43 വയസ്സുകാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ല. പനി ബാധിച്ചു നാല് ദിവസം മുന്‍പാണ് നായരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ...

കണ്ണൂര്‍ ജില്ലയില്‍ അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണ്‍; പുതുതായി രോഗബാധ 10 പേര്‍ക്ക്; അവരുടെ വിവരങ്ങള്‍…

കണ്ണൂര്‍ ജില്ലയില്‍ 10 പേര്‍ക്കു ഇന്ന് (ജൂണ്‍ 21) കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലും പേര്‍ വിദേശത്തുനിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മൂന്നു പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. വിദേശത്ത്...

തൃശൂര്‍ ജില്ലയിലെ 11 കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തി പുതുക്കി നിശ്ചയിച്ചു

തൃശൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തി പുതുക്കി നിശ്ചയിച്ചു. 11 തദ്ദേശസ്ഥാപനങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തിയാണ് പുതുക്കി നിശ്ചയിച്ചത്. ചേര്‍പ്പ്, അളഗപ്പനഗര്‍, തൃക്കൂര്‍, തോളൂര്‍, വാടാനപ്പള്ളി, അവണൂര്‍ ഗ്രാമ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയും പൂര്‍ണ്ണമായി കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന്...

വയനാടിന് ആശ്വാസദിനം; ഇന്ന് പുതിയ കോവിഡ് കേസുകള്‍ ഇല്ല; ഒരാള്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി രോഗമുക്തി; പുതിയ കോവിഡ് കേസുകള്‍ ഇല്ല മെയ് 29ന് ബാംഗ്ലൂരില്‍ നിന്നെത്തി ചികിത്സയിലായിരുന്ന കല്‍പ്പറ്റ റാട്ടകൊല്ലി സ്വദേശി ( 30 വയസ്സ്) രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 22 പേരാണ് മാനന്തവാടി...
Advertismentspot_img

Most Popular

G-8R01BE49R7