Tag: #coronavirus

ടീച്ചർ സൂപ്പറാ… നന്ദി..!!!

ലോകജനത കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയിൽ നിന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കും എത്തിയിരിക്കുകയയാണ് കൊറോണ. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ക്രിയാത്മകമായ ഇടപെടലിന് നേതൃത്വം നൽകിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽമീഡിയ. ഇവിടെ രാഷ്ട്രീയത്തിന്...

ആറു പേര്‍ കൂടി ഉടന്‍ പിടിയിലാകും; കൊറോണ വ്യാജ വാര്‍ത്ത; രണ്ട് സ്ത്രീകള്‍ കൂടി അറസ്റ്റില്‍

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. ആറുപേരെക്കൂടി നിരീക്ഷിക്കുന്നുണ്ടെന്നും അവരും ഉടന്‍ അറസ്റ്റിലാകുമെന്നും മന്ത്രി സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊറോണ...

വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയെന്ന് വ്യാജ പ്രചരണം; യുവതി അറസ്റ്റില്‍

പഴയന്നൂര്‍: വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്സാപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആരോ പറഞ്ഞു കേട്ട വ്യാജ വാര്‍ത്ത സത്യമെന്ന് ധരിച്ച് യുവതി വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. പ്ലസ്ടു സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പങ്കുവെച്ചത്. ഇതോടെ...

ചൈനയില്‍നിന്നും രണ്ടാം വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും ഇന്ത്യക്കാരേയും വഹിച്ചുകൊണ്ടുള്ള എയര്‍ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഇന്ന് രാവിലെ 9.40ഓടെയാണ് വിമാനം ഡല്‍ഹിയിലെത്തിയത്. 323 ഇന്ത്യക്കാരും ഏഴ് മലേഷ്യന്‍ സ്വദേശികളുമാണ് വിമാനത്തിലുള്ളത്. ഇവരെ പരിശോധനകള്‍ക്ക് ശേഷം ഹരിയാനയിലേയും ഛവ്വലിലേയും പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം....

രണ്ടാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല: ആരോഗ്യമന്ത്രി

ചൈനയില്‍ നിന്ന് തിരിച്ചെത്തിയ ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പരിശോധനാഫലം പോസിറ്റീവ് ആകാനുള്ളത് സാധ്യതമാത്രമാണ്. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി 24-ാം തീയതി വുഹാനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ...
Advertismentspot_img

Most Popular