വായുവിലൂടെ കോവിഡ് പടരുമെന്ന് പഠനം

ന്യൂഡൽഹി : വായുവിലൂടെ കോവിഡ് പടരുമെന്നതിനു ശക്തമായ തെളിവുണ്ടെന്നു ലാൻസെറ്റ് മെഡിക്കൽ ജേണൽ. വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം തടയുന്ന പൊതുജനാരോഗ്യ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ സ്ഥിതി അപകടകരമാകുമെന്നും പഠനം നടത്തിയ യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.

ആകെ വൈറസ് വ്യാപനത്തിന്റെ 40 % ചുമയോ തുമ്മലോ ഇല്ലാതെയുണ്ടായ നിശ്ശബ്ദ വ്യാപനമാണ്. ലോകമാകെ വൈറസ് പടരുന്നതിനുള്ള പ്രധാന കാരണവും നിശ്ശബ്ദ വ്യാപനം തന്നെ. തുറസ്സായ സ്ഥലങ്ങളെ അപേക്ഷിച്ചു അടച്ചിട്ട മുറികളിൽ വ്യാപനം കൂടുതലാണ്. വെന്റിലേഷന്റെ സഹായത്തോടെ രോഗ വ്യാപന നിരക്ക് കുറയ്ക്കാനാവും. ഇക്കാര്യം ലോകാരോഗ്യ സംഘടന ഗൗരവമായി എടുക്കണമെന്നും ലാൻസെറ്റ് ചൂണ്ടിക്കാട്ടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular