Tag: corona latest news

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്; മലബാറില്‍ കുറഞ്ഞു; കൂടുതല്‍ പേര്‍ ഇടുക്കിയില്‍…; കേരളത്തില്‍ ഗ്രീന്‍ സോണ്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ന് എട്ടുപേര്‍ രോഗമുക്തരായി. ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് രോഗം...

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; വിവിധ സംസ്ഥാനങ്ങളിലെ കണക്ക് ഇങ്ങനെ…

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തിലേക്ക് കടന്നിരിക്കെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 20,000 ലേക്ക്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 645 ആയി. മഹാരാഷ്ട്രയും രാജസ്ഥാനും പശ്ചിമ ബംഗാളുമാണ് ഒറ്റദിവസം രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ മുന്നില്‍. ചൊവ്വാഴ്ച മാത്രം റിപ്പോര്‍ട്ട്...

മഞ്ഞളും ഉപ്പും കലക്കിയ വെള്ളം വായില്‍ കൊണ്ടാല്‍ കൊറോണ ഭേദമാകും: മന്ത്രി

ബെംഗളൂരു : മഞ്ഞള്‍ കലക്കിയ വെള്ളം വായില്‍ കൊണ്ടാല്‍! കോവിഡ് മാറുമെന്ന ഉപദേശം വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി ശ്രീരാമുലു. ചൂടുവെള്ളത്തില്‍ ഉപ്പും മഞ്ഞളും ചേര്‍ത്തു വായില്‍കൊള്ളുന്നതു രോഗത്തിനു പ്രതിവിധിയാണെന്നായിരുന്നു പ്രസ്താവന. 'മഞ്ഞളും ഉപ്പും ചേര്‍ത്ത വെള്ളം ദിവസേന 3 നേരം വായില്‍ക്കൊള്ളുന്നതും തണുത്ത വെള്ളത്തിനു പകരം...

ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ്; ആശ്വാസമാകാതെ വടക്കന്‍ ജില്ലകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍കോട് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നുമാണ് വന്നത്. സംസ്ഥാനത്ത്...

രാജ്യത്ത് ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല…

ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല. ട്രെയിന്‍ സര്‍വീസ് മേയ് 15ന് ശേഷമാകും തുടങ്ങുക. വിമാനസര്‍വീസുകളും മേയ് 15ന് ശേഷം തുടങ്ങാനാണു സാധ്യത. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിട്ടു. ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിക്കരുതെന്നു വിമാന...

ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി

ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട ലോക്ക്ഡൗൺ കാലയളവിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച സംശയങ്ങൾ ദുരീകരിച്ചുകൊണ്ട് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശ്യ യാത്രകൾക്ക് മാത്രമേ...

സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളിലെത്തണം; ടാക്‌സികള്‍, ഹോട്ടലുകള്‍, തുണിക്കടകള്‍, ജ്വല്ലറികള്‍ പ്രവര്‍ത്തിക്കും; ലോക്ക്ഡൗണില്‍ ഇളവുകള്‍ നേടി കോട്ടയം

കോട്ടയം: കോവിഡ് പ്രതിരോധത്തെ തുടര്‍ന്ന് ലോക്ക്ഡൗണുകളില്‍ ഇളവ് പ്രഖ്യാപിക്കുന്ന ആദ്യ ജില്ലയായി കോട്ടയം മാറുന്നു. കോട്ടയം ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി 21 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും. റെഡ് സോണില്‍ നിന്നുള്ള ജീവനക്കാര്‍ ജില്ലയില്‍ തിരികെയെത്തി നിരീക്ഷണത്തിലാകാന്‍...

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ്; മുക്തി നേടാതെ മലബാര്‍

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നു വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2...
Advertismentspot_img

Most Popular

G-8R01BE49R7