Tag: corona latest news

മൂന്നാംഘട്ട ലോക്ഡൗണ്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍..!!! ഓറഞ്ച് സോണുകളില്‍ ടാക്‌സി, ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ക്ക് അനുമതി

രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മേയ് 3ന് രണ്ടാം ഘട്ട ലോക്ഡൗണ്‍ തീരാനിരിക്കെയാണു നിര്‍ണായക തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ഡൗണ്‍ മേയ് 17 വരെ നീളും. റെഡ്‌സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്പോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും....

രണ്ട് ജില്ലകളില്‍ 10 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 80 ആയി

പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയി. അതിനിടെ...

മെയ് 21 ഓടെ കൊറോണയെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും

കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ ആശ്വാസം നല്‍കുന്ന ഒരു പഠനം. മേയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നു മുംബൈ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പ്രബന്ധത്തില്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍...

ഇന്ന് ഒരു ട്രെയിൻ, നാളെ 5 എണ്ണം; അതിഥി തൊഴിലാളികൾ ഒടുവിൽ നാട്ടിലേക്ക്…

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് ആലുവയിൽ നിന്ന് പുറപ്പെടും. ആലുവയിൽ നിന്ന് ഒഡിഷയിലേക്ക് ആദ്യ സർവീസ്. ഒരു ട്രെയിനിൽ 1,200 പേരെ കൊണ്ടുപോകും. നാളെ 5 ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സ്‌റ്റേഷനുകളില്‍നിന്നും സര്‍വീസ്...

കേരളത്തില്‍ പൊതുഗതാഗതം ഉടന്‍ ഉണ്ടാവില്ല; ഇളവുകള്‍ കേന്ദ്രം നിര്‍ദേശത്തിനനുസരിച്ച്

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തുന്നത് കേന്ദ്ര നിര്‍ദേശം അനുസരിച്ചെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര നിര്‍ദേശം വരുന്നത് എങ്ങനെയെന്ന് മൂന്നാം തീയതി വരെ പരിശോധിക്കും. അതിന് ശേഷമാകും തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമാണെന്നും ഇളവുകള്‍ വരുത്തുന്നതില്‍ കേന്ദ്ര തീരുമാനത്തില്‍...

മദ്യം കഴിച്ചാല്‍ കൊറോണയെ തുരത്താം; മദ്യശാലകള്‍ തുറക്കണമെന്ന് എംഎല്‍എ

മദ്യം വൈറസിനെ തുരത്തുമെന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന. മദ്യം കഴിക്കുന്നത് തൊണ്ടയില്‍ നിന്ന് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്നും അതിനാല്‍ മദ്യശാലകള്‍ തുറക്കണമെന്നും കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ആവശ്യം. രാജസ്ഥാന്‍ നിയമസഭാംഗമായ ഭാരത് സിങ് കുന്ദന്‍പുരാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനയച്ച കത്തില്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍...

കോവിഡ്: യുകെയില്‍ മലയാളി വീട്ടമ്മ മരിച്ചു

യുകെയില്‍ കോവിഡ് ബാധിച്ചു മോനിപ്പള്ളി സ്വദേശി വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ് (62) മരിച്ചത്. ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു. കൂടാതെ ഇന്ന് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മൂക്കുതല സ്വദേശി മച്ചങ്ങലത്ത്...

കോവിഡ് രോഗിയായി ചമഞ്ഞ് ചാനലുകളിലൂടെ വ്യാജ പ്രചാരണം; യുവാവ് പിടിയിൽ

കോവിഡ് രോഗിയായി ആൾമാറാട്ടം നടത്തി വാർത്താ ചാനലുകളിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കര പള്ളിപ്പുഴയിലെ ഇംദാദിനെയാണ്(34) ബേക്കൽ എസ്ഐ പി.അജിത് കുമാർ അറസ്റ്റ് ചെയ്തത്. തന്റെയും മറ്റുള്ളവരുടെയും രോഗ വിവരങ്ങൾ ചോർത്തുന്നെന്ന് ഇയാൾ ആരോപിച്ചിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ...
Advertismentspot_img

Most Popular

G-8R01BE49R7