ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ആറായിരത്തിലേറെ പുതിയ കോവിഡ് രോഗികള്‍. മൊത്തം രോഗികള്‍ 1,30,859 ആയി. മരണം 3860. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 6654 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ എട്ടു പേര്‍ക്കും ആലപ്പുഴ ജില്ലയിലെ അഞ്ചു പേര്‍ക്കും കോഴിക്കോട്, കാസര്‍കോട് ജില്ലയിലെ നാലു പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ മൂന്നു പേര്‍ക്കും...
പുളിഞ്ചി എന്റർടൈൻമെന്റിന്റെ ബാനറിൽ Media Cave പ്രൊഡക്ഷൻസ് നിർമ്മിച്ച BREAK THE CHAIN വീഡിയോ പുറത്തിറങ്ങി. പുതുമുഖം ബേബി രുദ്ര രതിൻ ആണ് അഭിനയിച്ചിരിക്കുന്നത്.
😷"മാസ്ക് ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കുക. അത് നമ്മുടെ സുരക്ഷയ്ക്കും അവരുടെ സുരക്ഷയ്ക്കും"
നമുക്ക് ഒരുമിച്ചു പോരാടാം, ഈ കോവിഡ് എന്ന...
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ കേരളത്തില്‍ എത്തിയത് 91344 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 2961 ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളും ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 82299 പേരാണ്. 43 വിമാനങ്ങളിലായി 9367...
കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്റയിന്‍ സംവിധാനം തന്നെ വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. റെഡ് സോണുകളില്‍ നിന്നടക്കം കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് കേസുകള്‍ കൂടി തുടങ്ങിയത്. പലരും വളരെ അവശരായാണ് എത്തുന്നത്. ഈ സാഹചര്യത്തില്‍ കമ്മ്യൂണിറ്റി...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.
മുംബൈയിൽ നിന്ന് ഇന്നലെയാണ് കദീജക്കുട്ടി തൃശൂരിൽ എത്തിയത്. പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ എത്തിയ ഇവർക്ക് യാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു....
സംസ്ഥാന ഇളവുകള്‍ എന്തൊക്കെ?
ജില്ലയ്ക്ക് അകത്ത് ജലഗാതഗതം ഉള്‍പ്പെടെയുളള പൊതുഗതാഗതം അനുവദനീയം. 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. യാത്രക്കാര്‍ നിന്നുകൊണ്ട് യാത്ര ചെയ്യാന്‍ അനുവദിക്കില്ല
കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെ, ജില്ലയ്ക്കുളളില്‍ ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിന് യാതൊരു തടസ്സമില്ല
അന്തര്‍ ജില്ലകളിലേക്ക് പൊതുഗതാഗതം ഉണ്ടാവില്ല. മറ്റു യാത്രകളാവാം. രാവിലെ...
രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ബുധനാഴ്ച ജയ്പൂരിൽ നിന്ന് പുറപ്പെടും. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവർക്കാണ് പ്രത്യേക നോൺ എസി ട്രെയിൻ സർവീസ്.
ഇവരുടെ യാത്രാ ചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. രാജസ്ഥാനിലെ ജയ്പൂരിന് പുറമേ ചിത്തോർഗഡിലും ട്രെയിൻ നിർത്തും. കോഴിക്കോട്,...