പൗരത്വ ഭേദഗതി നിയമത്തിനെതിരെ 10 വരി തികച്ചു പറയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ. കാര്യമറിയാതെയാണ് രാഹുല്‍ഗാന്ധി പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിക്കുന്നത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളുടെ ആഗ്രഹമാണ്...
ഡല്‍ഹി ജമാമസ്ജിദില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് ചന്ദ്രശേഖര്‍ ആസാദ് സമരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമഭേദഗതിയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
ഈ സമരം...
ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന. ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചതായും ആഭ്യന്തര മന്ത്രി മെഹമൂദ് അലി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്ക് വേണ്ടി ഇന്ത്യയിലുള്ള മുസ്ലിങ്ങളെ ഭീതിയിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് പൗരത്വ പട്ടികയിൽ തെലങ്കാന സർക്കാർ...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കി. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പൗരത്വ ദേദഗതിക്കെതിരെ കോടതിയില്‍ എത്തുന്ന...
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ എതിര്‍ നീക്കവുമായി സംസ്ഥാന പൊലീസ് മേധാവി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തില്‍ തെരുവിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ്...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് വിഷയം ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെക്ക് മുന്നില്‍ അവതരിപ്പിച്ചത്.
നിയമ ഭേദഗതിയില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാടുകള്‍ എടുക്കാന്‍...
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ലക്നൗവിലെത്തിയ പ്രിയങ്കഗാന്ധിയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപദേശവുമായി നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ശത്രുഘ്നന്‍ സിന്‍ഹ. നെഹ്റു - ഗാന്ധി കുടുംബത്തിലെ മകള്‍ക്ക് ഇത്തരമൊരു അനുഭവമാണെങ്കില്‍ സാധാരണക്കാര്‍ എന്തുമാത്രം നേരിടേണ്ടിവരുമെന്ന് ചിന്തിക്കാന്‍ ഭയക്കുന്നുവെന്ന് സിന്‍ഹ തന്‍റെ ട്വിറ്ററില്‍ കുറിച്ചു....
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭാവി പരിപാടികൾ ആലോചിക്കാനും യോജിച്ച പ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി തലസ്ഥാനത്ത് നടന്ന രാഷ്ട്രീയ, മത, സാമൂഹ്യ സംഘടന പ്രതിനിധികളുടെ യോഗം. ഏതെല്ലാം മേഖലകളിൽ യോജിച്ച് പ്രക്ഷോഭം നടത്താനാവുമെന്നത് ആലോചിക്കും.
നിയമഭേദഗതിക്കെതിരെ സർക്കാർ കോടതിയെ...