അതിര്‍ത്തിയിലുണ്ടാകുന്ന വാക്കുതര്‍ക്കങ്ങള്‍ പലപ്പോഴും കല്ലേറിലാണു കലാശിക്കാറുള്ളത്.. ഇത്തരം സംഘട്ടനങ്ങളില്‍ സേനകള്‍ ഉപയോഗിക്കുന്ന പ്രധാന ആയുധമാണു കല്ല്. എന്നാല്‍, ആക്രമണത്തിനായി കരുതിക്കൂട്ടിയെത്തിയ ചൈനീസ് സേന ആണിതറച്ച ബേസ്‌ബോള്‍ ബാറ്റും ഇരുമ്പുകമ്പി ചുറ്റിയ ദണ്ഡും ഉപയോഗിച്ച് സന്തോഷിനെയും സംഘത്തെയും ക്രൂരമായി ആക്രമിച്ചു. തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും എണ്ണത്തില്‍ കൂടുതലായിരുന്ന...
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ചോര വീഴ്ത്തിയ ചൈനീസ് നടപടിയെ അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സേന വിശേഷിപ്പിക്കുന്നത് ഇങ്ങനെ കൊടുംചതി. സേനാ പിന്‍മാറ്റം സംബന്ധിച്ച് ഇരു സേനകളും തമ്മില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇന്ത്യ അതു പാലിച്ചപ്പോള്‍, പുറമേ പിന്മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയ ചൈന രഹസ്യമായി...
ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായി നയതന്ത്ര തലത്തില്‍ ഇന്ത്യചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ...
ലഡാക്ക് വിഷയത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ഇന്ത്യ ആരംഭിക്കുകയും ചെയ്തു. എങ്കിലും ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് യുദ്ധ കരുതല്‍ശേഖരം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സേനകള്‍ക്കു നിര്‍ദേശം നല്‍കി.
സേനകളുടെ അടിയന്തര ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്...
ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ചൈനീസ് കമാന്‍ഡിങ് ഓഫിസറും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സന്നാഹങ്ങള്‍ ശക്തമാക്കി. പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. സംയുക്താസേനാ മേധാവിക്കാണ് ഏകോപന ചുമതല.
അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല...
ലഡാക്കില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കെ.പളനിയുടെ കുടുംബത്തിനു തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപയും കുടുംബത്തിലെ ഒരംഗത്തിനു ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.
അതേ സമയം പുതിയ വീടിന്റെ പാലുകാച്ചലിന് അടുത്ത മാസം എത്താനിരിക്കെയായാണ് പളനി കൊല്ലപെട്ടത്....
ഗല്‍വാന്‍ താഴ്‌വരയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് രാഹുല്‍ ഗാന്ധി. എന്തിനത് ഒളിച്ചുവയ്ക്കുന്നുവെന്നും പ്രധാനമന്ത്രി മൗനം തുടരുന്നതെന്തിനാണെന്നും രാഹുല്‍ ചോദിച്ചു. ഇന്ത്യയിലേക്ക് കടക്കാന്‍ ചൈനയ്ക്ക് എങ്ങനെ ധൈര്യം കിട്ടിയെന്നും രാഹുല്‍ ചോദ്യമുന്നയിച്ചു.
ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൂടുതല്‍ സൈനികര്‍ക്ക് പരുക്കേറ്റെന്നാണ് സൂചന. 20...
ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്‍മാറി. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. ഇതാണ് കൂടുതല്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഇതിനിടെ, ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമെന്ന് സൈന്യം വ്യക്തമാക്കി.
അതിര്‍ത്തിയില്‍ ചൈന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്....